കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 40 ല്‍ പരം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് കോവിഡ്. ഇതോടെ ഹാര്‍ബര്‍ അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൊയിലാണ്ടി നഗരസഭയില്‍ ഇന്നലെ 28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വാര്‍ഡ് 2, 3, 14, 15, 19, 22, 28, 33, 37 എന്നിവിടങ്ങളിലായാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച താലൂക്കാശുപത്രിയില്‍ 146 പേര്‍ക്ക് നടത്തിയ പിസിആര്‍ പരിശോധനയിലാണ് പോസീറ്റീവായത്. ശനിയാഴ്ച്ച 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചരുന്നു.
നഗരസഭയിലെ വാര്‍ഡ് 2 നെല്ലുളിതാഴ 4, വാര്‍ഡ് 3 കൊടക്കാട്ടുംമുറി -1, വാര്‍ഡ് 14 പന്തലായനി സെന്‍ട്രല്‍ 6, വാര്‍ഡ് 15 പന്തലായനി സൗത്ത് 2, വാര്‍ഡ് 19 അണേല 4, വാര്‍ഡ് 22 കാവുംവട്ടം 5, വാര്‍ഡ് 28 കുറുവങ്ങാട് 2, വാര്‍ഡ് 33 കൊരയങ്ങാട് 1, വാര്‍ഡ് 37 കൊയിലാണ്ടി സൗത്ത് (ബീച്ച് റോഡ്) 3 എന്നിങ്ങനെയാണ് ഇന്നലെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കേസുകളില്‍ വലിയ സമ്പര്‍ക്കപ്പട്ടികയാണ് ഉണ്ടായിട്ടുള്ളത്.
വരും ദിവസങ്ങളില്‍ കൊയിലാണ്ടിയില്‍ രോഗം വ്യാപനം വലിയതോതില്‍ വര്‍ദ്ധിക്കുമെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും നഗരസഭ ചെയര്മാന് അഡ്വ. കെ. സത്യന് പറഞ്ഞു. രോഗവ്യാപനം കണക്കിലെടുത്ത് 14-ാം വാര്‍ഡ് പൂര്‍ണ്ണമായും അടക്കാനും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: