Categories: Health

ഉളുക്ക് (സന്ധിഭ്രംശം)

പാരമ്പര്യ ചികിത്സാരീതികള്‍

വീഴുമ്പോഴോ, ബലമായി കാല്‍തട്ടുമ്പോഴോ, മറ്റേതെങ്കിലും തരത്തിലോ കാല്‍ക്കുഴ, കൈക്കുഴ, കൈകാല്‍വിരലുകള്‍, കൈമുട്ട് തോള്‍ ഇവയിലെ സന്ധികള്‍ക്ക് സ്ഥാന ചലനം സംഭവിക്കും. തുടര്‍ന്ന് സന്ധികളുമായി ബന്ധപ്പെട്ട ഞരമ്പുകള്‍ക്കും മാംസപേശികള്‍ക്കും സന്ധികള്‍ക്ക് തന്നെയും വലിവും സ്ഥാന ചലനവും ഉണ്ടാകാം. ഇതിനെ ഗ്രാമ്യഭാഷയില്‍ ഉളുക്ക് എന്നു പറയുന്നു. ഇത് വളരെയേറെ വേദന ഉളവാക്കുന്നതും പ്രസ്തുത അവയവങ്ങളുടെ ചലന ശേഷിയും പ്രവര്‍ത്തനക്ഷമതയും ഏതാണ്ട് പൂര്‍ണമായും നിലയ്‌ക്കാന്‍ ഇടവരുത്തുന്നതുമാണ്. ഇങ്ങനെ വരുമ്പോള്‍ സന്ധിഭ്രംശം ഇല്ലെങ്കില്‍ താഴെ പറയുന്ന കുഴമ്പ് അരച്ചു തേച്ചാല്‍ നീരും വേദനയും പെട്ടെന്ന് മാറും.  

കുഴമ്പിന്: ചെഞ്ചല്യം, ചെന്നിനായകം, കോലരക്ക്, കാവി മണ്ണ്, കറുത്ത ഉഴുന്ന്, പടിക്കാരം, മുരിങ്ങാത്തൊലി, വെളുത്തുള്ളി, ചങ്ങലം പരണ്ട, താര്‍താവില്‍, കറ്റാര്‍വാഴപ്പോള ഇവ സമം (10ഗ്രാം) എടുത്ത് കോഴിമുട്ടയുടെ വെള്ളയിലരച്ച് റമ്മോ, ബ്രാണ്ടിയോ ചാലിച്ച് തേയ്‌ക്കുക. അതിനു മീതെ ഒരു തുണി ഒട്ടിച്ചു വയ്‌ക്കുക. നാലുമണിക്കൂര്‍ ഇടവിട്ട് മരുന്ന് വീണ്ടും തേയ്‌ക്കണം. പക്ഷേ മുമ്പ് തേച്ച മരുന്ന് കഴുകിക്കളയരുത്. തേച്ച മരുന്നിന് മീതെ വേണം തേയ്‌ക്കാന്‍. അതേസമയം ഒരു ദിവസം കഴിഞ്ഞാല്‍ അരിക്കാടി ചൂടാക്കിയെടുത്ത് മരുന്ന് കഴുകിക്കളയണം. പിന്നീട് വീണ്ടും മരുന്ന് ഇടുക. ഇങ്ങനെ മൂന്ന് ദിവസം ആര്‍വത്തിച്ചാല്‍ ഉളുക്കിന്റെ വേദനയും നീരും മാറും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക