പത്തനംതിട്ട: പ്രശസ്ത കലാകാരനും പിന്നോക്ക വിഭാഗത്തിൽപ്പെട്ടയാളുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അവസരം നിഷേധിച്ച കേരള സംഗീത നാടക അക്കാദമിയുടെ ജാതി വിവേചനം അവസാനിപ്പിക്കുക, സംഗീത നാടക അക്കാദമി ഭരണ സമിതി പിരിച്ചുവിടുക, അക്കാദമി സെക്രട്ടറിക്കെതിരെ നടപടി എടുക്കുക, കേരള പട്ടികജാതി വർഗ്ഗ ഗോത്ര കമ്മീഷൻ കേസ് എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ. ശശി ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക കേരളത്തിന് അപമാനവും പട്ടികജാതി കലാകാരന്മാരോടുള്ള അവഹേളനവും ആയി മാത്രമേ ഈ സംഭവത്തെ കാണാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചയായിരുന്നു സമരം. പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷനായി. ബിജെപി ജില്ലാ കമ്മിറ്റി അംഗം എൻ.ഡി.രവി ഓമല്ലൂർ, നിയോജക മണ്ഡലം സെക്രട്ടറി രാജേഷ് മാത്തൂർ, വൈസ് പ്രസിഡന്റ് വിമൽ വെട്ടിപ്പുറം എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: