തിരുവല്ല: കോവിഡ് കാലത്ത് വരുമാനം കുത്തനെ ഇടിഞ്ഞതോടെ കെഎസ്ആർടിസി ഡിപ്പോകളിൽ ഓഫീസ് സാമഗ്രികൾ വാങ്ങാൻ പോലും പണം അനുവദിക്കുന്നില്ല.കൺട്രോൾ ഷീറ്റ്, ലോങ് ഷീറ്റ് തുടങ്ങിയവയുടെ ഫോട്ടോ സ്റ്റാറ്റ് എടുത്ത് ഉപയോഗിക്കാനാണ് നിർദ്ദേശം.
അത്യാവശ്യ സാമഗ്രികൾ ജീവനക്കാർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് വാങ്ങുന്നത്. ഒരു കിലോ മീറ്ററിന് കുറഞ്ഞത് 20 രൂപയെങ്കിലും കിട്ടിയാൽ മാത്രമെ കോർപ്പറേഷന് മുമ്പോട്ട് പോകാൻ കഴിയൂ. എന്നാൽ ഇത് 15 മുതൽ 16 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. അതേ സമയം നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കോർപ്പറേഷനിൽ ആവശ്യമില്ലാത്ത തസ്തികകളിൽ ഇരുന്ന് നൂറുകണക്കിന് ജീവനക്കാർ ശമ്പളം വാങ്ങുന്നതായി ജീവനക്കാർ പറയുന്നു.
യാത്രക്കാരുടെ തിരക്ക് ഇല്ലാതെയായതോടെ ചെക്കിങ് ഇൻസ്പക്ടർമാർക്കും പ്രത്യേകിച്ച് ജോലിയില്ല. ഇവരെ ഓഫീസ് ജോലികൾക്കായി നിയോഗിച്ചിരിക്കുകയാണ്. ഇതിനിടെയിൽ അനിശ്ചിത കാലത്തേക്ക് കെഎസ്ആർടിസിയിൽ സ്ഥാനക്കയറ്റം നൽകണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: