ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും അധികം സ്ത്രീ പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം. ആറു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളും 60 വയസ്സില്‍ മുകളിലുള്ള വൃദ്ധകളും ബലാത്സംഗത്തിനിരയായ കണക്കെടുത്താല്‍ കേരളത്തിന്റെ സ്ഥിതി ഞെട്ടിക്കും. രാജ്യത്ത് കേരളത്തിലാണ് ഇത് ഏറ്റവും കൂടുതല്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം 45 പിഞ്ചുകുട്ടികളും 15 വയോജനങ്ങളുമാണ് കേരളത്തില്‍ ലൈംഗിക പീഡനത്തിനിരയായത്.
കുട്ടികളുടെ കാര്യത്തില്‍ ഉത്തര്‍ പ്രദേശും (29) വൃദ്ധരുടെ കാര്യത്തില്‍ മധ്യപ്രദേശും (8) ഛത്തീസ്ഗഡും(8) ആണ് കേരളത്തിനു തൊട്ടുപിന്നില്‍. കേരളത്തില്‍ 2023 കേസുകളിലായി 2044 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ടവരില്‍ 1271 പേരും 18 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ദിവസവും ആറു വീതം പേര് പീഡനത്തിനിരയാകുന്നു അതില്‍ നാലു പേരും കുട്ടികള്‍. ആറിനും 12 നും ഇടയില്‍ പ്രായമുള്ള 160 പേര്, 12 നും 16 നും ഇടയില്‍ പ്രായമുള്ള 373 പേര് 16നും 18 നും ഇടയില്‍ പ്രായമുള്ള 188 പേര് എന്നതാണ് കേരളത്തില്‍ 2019 ല്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ പ്രായം. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പട്ടികയില്‍ കേരളം രണ്ടാമതാണ്. ഒന്നാമതുള്ള രാജസ്ഥാനെക്കാള്‍(1314) 44 എണ്ണത്തിന്റെ കുറവ് മാത്രം. ആകെയുള്ള സ്ത്രീപീഡനകേസില്‍ ഒന്നാമത് രാജസ്ഥാനാണ് (5997). ഉത്തര്‍ പ്രദേശ് (3065), മധ്യപ്രദേശ്(2485), മഹാരാഷ്ട്ര(2299) കേരളം (2023) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: