പത്തനാപുരം: പുന്നല-കടശ്ശേരി റോഡ് വശത്ത് ബ്ലാവിന്റെ അവശിഷ്ടങ്ങള്‍ കïെത്തി. കടശ്ശേരി പുലിചാല് ഭാഗത്താണ് വലിയ ബ്ലാവ് ചത്ത് റോഡ് വശത്ത് കിടക്കുന്നത് നാട്ടുകാരും വഴിയാത്രക്കാരും കïത്. തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാരെത്തി ഇതിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കളഞ്ഞു.
വേï രീതിയില്‍ മറവ് ചെയ്തിñെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍ ശരീര അവശിഷ്ടങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയിലായിരുന്നു. പത്ത് വയസു മുതല്‍ പതിനഞ്ച് വയസ് വരെ ജീവിക്കുന്ന ബ്ലാവ് വലുതിന് 150 കിലോ വരെ തൂക്കം വരും.
മറ്റ് കാട്ടുമൃഗങ്ങളുടെ അക്രമണത്തിലാണോ മൃഗവേട്ടക്കാരുടെ അക്രമണത്തിലാണോ ബ്ലാവ് ചത്തതെന്ന് അറിവായിട്ടില്ല. ശരിയായ രീതിയില്‍ അന്വഷണം നടന്ന് വരുന്നതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: