കൊല്ലം: കോവിഡ് ബാധിതനായ എംപി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനെ ന്യായീകരിച്ച കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നടപടി വിവാദത്തില്‍. ചടങ്ങ് സാമൂഹികാകലം പാലിച്ചാണ് സംഘടിപ്പിച്ചതെന്നും ആരും ഭയപ്പെടേïെന്നുമായിരുന്നു കളക്ടറുടെ ഔദ്യോഗികപ്രസ്താവന. എന്നാല്‍ സാമൂഹികാകലം പാലിക്കാതെ എംപി എല്ലാവരുമായി ഇടപഴകുന്ന ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നത് കളക്ടര്‍ക്ക് തിരിച്ചടിയായി.
ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനച്ചടങ്ങിലാണ് രാജ്യസഭാ എംപി കൂടിയായ കെ. സോമപ്രസാദ് പങ്കെടുത്തത്. ചടങ്ങിനു ശേഷം എംപിക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നു. ഇതോടെ സര്‍ക്കാര്‍ ചടങ്ങിനെ ന്യായീകരിച്ച് പ്രസ്താവനയുമായി കളക്ടര്‍ രംഗത്തെത്തുകയായിരുന്നു. എംപി സാമൂഹികാകലം പാലിച്ചാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ആരും ഭയപ്പെടേïെന്നുമായിരുന്നു കളക്ടര്‍ വിശദീകരിച്ചത്. എന്നാല്‍ ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കളക്ടറുടെ പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞു.
കുരീപ്പുഴയിലെ ചൂരവിളാസ് കെട്ടിടസമുച്ചയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സര്‍വകലാശാല ഉദ്ഘാടനം ചെയ്തത്. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, എംപിമാരായ എം.എ. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, മേയര്‍ ഹണി ബെഞ്ചമിന്‍, എംഎല്‍എമാര്‍ എന്നിവരും സോമപ്രസാദിനെ കൂടാതെ വേദിയില്‍ സന്നിഹിതരായിരുന്നു. ഇവരെല്ലാവരുമായും എംപി അടുത്തിടപഴകുകയും ചെയ്തു. അതോടെ കോവിഡ് സ്ഥിരീകരിച്ച എംപിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇവര്‍ ഇടംപിടിക്കുകയും ചെയ്തു. ഇനി കോവിഡ് മാനദണ്ഡമനുസരിച്ച് ഇവരെല്ലാവരും നിശ്ചിതദിവസങ്ങള്‍ ക്വാറന്റൈനില്‍ കഴിയുകയും സ്രവപരിശോധന നടത്തുകയും വേണം. എന്നാല്‍ സാമൂഹികാകലം പാലിക്കാതെ പൊതുചടങ്ങ് സംഘടിപ്പിച്ച് ഗുരുതരമായ വീഴ്ച വരുത്തിയത് മറച്ചുവയ്ക്കാന്‍ ന്യായീകരണപ്രസ്താവനയുമായി കളക്ടര്‍ രംഗത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: