കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്ന് കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി. കാര്‍ഷിക ബില്ലുകള്‍ നിയമമാകുമ്പോള്‍ കര്ഷകന് ലഭിക്കുന്നത് യഥാര്‍ഥ സ്വാതന്ത്ര്യമാണ്. ഈ സത്യം ജനങ്ങളില്‍ എത്തിക്കുന്നതിന് പകരം ഇപ്പോള്‍ നടക്കുന്നത് ആസൂതിതമായ കള്ള പ്രചരണങ്ങളാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മിനിമം സപ്പോര്‍ട്ട് പ്രൈസ് നിര്‍ത്തലാക്കാന്‍ പോകുന്നു, മണ്ഢികള്‍ അടച്ചുപൂട്ടുന്നു, കുത്തകകള്‍ക്ക് കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ ഉള്ള അവകാശം നല്കുന്നു, സര്‍ക്കാര്‍ ഭക്ഷ്യ സംഭരണം അവസാനിപ്പിക്കുന്നു എന്നിങ്ങനെയുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്.
എന്നാല്‍ മിനിമം സപ്പോര്‍ട്ട് പ്രൈസ് എടുത്തുകളയില്ലെന്ന്് പ്രധാനമന്ത്രിയും കൃഷിമന്ത്രിയും പാര്‍ലമെന്റിന് അകത്തും പുറത്തും നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിക്കഴിഞ്ഞു, മണ്ഢികള്‍ അടച്ചുപൂട്ടില്ലെന്നും മണ്ഢികള്‍ തുടര്‍ന്ന് ഉപയോഗിക്കാവുന്നതാണ് എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. ജയസൂര്യന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ എം.വി. രഞ്ജിത്ത്, എം. ആശിഷ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യന്, ജില്ലാ ജന, സെക്രട്ടറി സുനില്‍ കുമാര്‍ കളമശേരി, സെക്രട്ടറി കെ.കെ. മുരളീധരന് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: