മട്ടാഞ്ചേരി: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും ബാധകമല്ലാത്ത നിലയിലാണ് ബിവറേജസ് ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പടിഞ്ഞാറന്‍ കൊച്ചിയിലെ ബിവറേജസ് ഔട്ട്ലെറ്റുകളില് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മദ്യത്തിനായി കാത്ത് നില്ക്കുന്നവരുടെ നിര റോഡരികിലേക്കും നീങ്ങുന്ന അവസ്ഥയാണ്. ഒരേ സമയം പൊതുയിടങ്ങളിലും കടകളിലും അഞ്ച് പേരില്‍ കൂടുതല്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ഔട്ട്ലെറ്റുകളില് അനുഭവപ്പെടുന്ന വലിയ തിരക്ക്. മറ്റിടങ്ങളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കൊറോണ ഫ്ളയിങ് സ്ക്വാഡ് പിഴ ഈടാക്കുമ്പോള്‍ കണ്മുന്നില് കാണുന്ന നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. അധികൃതരുടെ ഇത്തരം നിലപാടില്‍ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: