ന്യൂദല്‍ഹി : രാജ്യത്ത് കൊറോണ വാക്സിന് ലഭ്യമാക്കുന്നതിനുള്ള ഉന്നതല സമിതി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം 25 കോടി ആളുകള്‍ക്ക് വാക്സിന് ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള സംവാദ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
2021 ജൂലൈയില്‍ 20 മുതല്‍ 25 കോടി വരെ വാക്സിനുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. 40 മുതല്‍ 50 കോടിയോളം വാക്സിനാണ് കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി നീതി ആയോഗ് അംഗം വി.കെ പോളിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി നടപടികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
വിപണിയില്‍ വാക്സിന് ലഭ്യമായാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് വാങ്ങി സംഭരിക്കുകയും അത്യാവശ്യക്കാര്‍ക്ക് മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കൊറോണ വൈറസ് രോഗബാധ ഏറ്റവും കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ സഹായവും അത്യാവശ്യമായതിനാല്‍ പ്രതിരോധ പരവര്ത്തനങ്ങളില് ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കി അവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
ബാധ മാരകമാകാന്‍ സാധ്യതയുള്ള ഹൈ റിസ്ക് വിഭാഗം ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം വാക്സിന് ലഭിച്ചാല്‍ ആദ്യം നല്‍കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആയിരിക്കും. ഇന്ത്യയിലെത്തുന്ന വാക്സിന്റെ ഓരോ ഡോസും കൃത്യമായി അര്‍ഹതപ്പെട്ടവരില്‍ എത്തുന്നുവെന്നും അവ കരിഞ്ചന്തയില്‍ എത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ കൃത്യമായ നിരീക്ഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: