ആലപ്പുഴ: സാമ്പത്തിക സംവരണത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ സമ്പന്നരാണെന്നും നിയമം നടപ്പിലാക്കുന്നത് വിരോധാഭാസമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലൂടെ പിന്നാക്ക മുന്നാക്ക അന്തരം വര്‍ധിക്കുകയാണെന്നും അദേഹം പറഞ്ഞു.
ഒരു തുണ്ടു ഭൂമി ഇല്ലാത്തവന് ഇനിയും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാതിരിക്കുമ്പോള്‍ ഏക്കറു കണക്കിനു ഭൂമിയും മാളികകളുമുള്ള കോടിപതികള്‍ സംവരണത്തിന്റെ ഗുണഭോക്താക്കളാകുകയാണെന്നും അദേഹം പറഞ്ഞു.
പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഒന്നും കവര്‍ന്നെടുത്തല്ല മുന്നാക്കക്കാരനു സംവരണം നല്‍കുന്നതെന്നാണു സര്‍ക്കാര്‍ പറയുന്നത്. പക്ഷെ സാമ്പത്തിക സംവരണം വരുന്നതോടെ മുന്നാക്കപിന്നാക്ക വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: