വാഷിങ്ടന്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്കു പൗരത്വം അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) ആണു ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. യുഎസ് പൗരരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായികമ്യൂണിസ്റ്റ് ്ഏകാധിപത്യ പാര്‍ട്ടികളിലെ ബന്ധം പൊരുത്തപ്പെടുന്നില്ല എന്നാണു വിശദീകരണം.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു കടുത്ത തീരുമാനം. വ്യാപാര തര്‍ക്കത്തിനു പുറമേ കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിര്‍മാണം, സിന്‍ജിയാങ്ങില്‍ ഉയിഗുറുകള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുമായി തര്‍ക്കത്തിലാണ് അമേരിക്ക. ചൈനയക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും എതിരെ പ്രസിഡന്റ് ട്രംപ് തുടര്‍ച്ചായായി അരോപണം ഇന്നയിക്കുന്നുമുണ്ട്. എതിരാളി ജോ ബൈഡനെ ഇടതു സ്ഥാനാര്‍ത്ഥി എന്നാണ് ട്രംപ് വിളിക്കുന്നത്
കമ്മ്യൂണിസം തലയിലേറി മുതലാളിത്ത രാജ്യത്ത് ജീവിക്കുന്ന മലയാളികളേയും പുതിയ തീരുമാനം.വിഷമത്തിലാക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അമേരിക്കയില്‍ പരവതാനി വിരിക്കുകയും കൊണ്ടു നടക്കുകയും ചെയ്തവര്‍ നോട്ടപ്പുള്ളകളാകുമോ എന്ന ഭയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: