ഇടുക്കി: ജില്ലയില്‍ ഇന്നലെ 106 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്നലെ 114 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ജില്ലയിലെ തന്നെ ഏറ്റവും വലിയ രോഗമുക്തി നിരക്ക് കൂടിയാണിത്. കഴിഞ്ഞമാസം 27ന് 94 പേര്‍ക്ക് രോഗമുക്തി ലഭിച്ചിരുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ 117 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. 117 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതേ ദിവസം 93 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
ഇതോടെ ആകെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 4146 ആയി. 3008 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 4 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 1149 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒരു ദിവസം മാത്രമാണ് രോഗികളുടെ എണ്ണം 100ല്‍ താഴെ പോയത്. 24 മുതല്‍ ഇന്നലെ വരെ 1150 പേര്‍ക്കാണ് രോഗം വന്നത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ: അടിമാലി സ്വദേശികള്‍(21, 33), പനംകുട്ടി വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥന്(52), മറയൂര്‍ സ്വദേശിനി(49), മൂന്നാര്‍ സ്വദേശിനി(52), മൂന്നാര്‍ സ്വദേശികള്‍(51, 49, 51), മൂന്നാര്‍ പഞ്ചായത്തിലെ മൂന്ന് ജീവനക്കാര്‍( 27, 30, 27), വാത്തിക്കുടി സ്വദേശി(32), വെള്ളത്തൂവല്‍ സ്വദേശിനി(48), വെള്ളത്തൂവല്‍ സ്വദേശികള്‍(15, 46, 50), അറക്കുളം സ്വദേശിനി(48), കരിമണ്ണൂര്‍ സ്വദേശി(27), കോടിക്കുളം സ്വദേശിയായ ഒരു വയസ്സുള്ള പെണ്‍കുഞ്ഞ്. കോടിക്കുളം സ്വദേശിനി(35), കുടയത്തൂര്‍ സ്വദേശി(40), മലയിഞ്ചി സ്വദേശി(36), മുളകുവള്ളി സ്വദേശി(38), കാഞ്ഞാര്‍ സ്വദേശികള്‍(84, 13), നെടുങ്കണ്ടം സ്വദേശിയായ പത്ത് വയസ്സുകാരന്, പാമ്പാടുംപാറ സ്വദേശി(24), കരിങ്കുന്നം സ്വദേശിനി(38), പെരുമ്പിള്ളിച്ചിറ സ്വദേശിനി(61), അരിക്കുഴ സ്വദേശി(60), തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര് (50, 53, 25), നെടിയശ്ശാല സ്വദേശി(45), മണക്കാട് സ്വദേശികളായ അച്ഛനും(74) മകളും(30), തൊടുപുഴ സ്വദേശികളായ ആറുപേര്‍(16, 41, 52, 49, 46, 61), കാരിക്കോട് സ്വദേശികളായ 3 പേര്(24, 69, 26), മുള്ളരിങ്ങാട് സ്വദേശി(26), രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്(53, 30, 33), കുളപ്പറച്ചാല്‍ സ്വദേശിനി(31), ചക്കുപള്ളം സ്വദേശികള്‍(45, 70, 38, 48, 70), കുമളി പഞ്ചായത്തിലെ ജീവനക്കാരന്(45), പെരുവന്താനം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്(സ്ത്രീ 60, 6. പുരുഷന് 61, 4), വള്ളക്കടവ് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര്(12, 8, 65, 67, 36).
ഉറവിടം വ്യക്തമല്ലാത്തവര്‍: കൊന്നത്തടി സ്വദേശിനി(54), മൂന്നാര്‍ സ്വദേശികള്‍(28, 17, 22, 60), മലയിഞ്ചി സ്വദേശി(37), മണക്കാട് സ്വദേശി(54), കട്ടപ്പന സ്വദേശി(57), മരിയാപുരം സ്വദേശിനി(56), കുമളി പഞ്ചായത്തിലെ ജീവനക്കാരി(38), പീരുമേട് സ്വദേശികള്‍(32, 22), പെരുവന്താനം സ്വദേശി(24), വണ്ടിപ്പെരിയാര്‍ സ്വദേശിനി(61).
ജില്ലയില്‍ 25 ടൗണുകളില്‍ നിയന്ത്രണം
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ 25 ടൗണുകളില്‍ മാത്രമാണ് സിആര്‍ പിസി 144 അനുസരിച്ചു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ എച്ച് ദിനേശന് ആണ് ഇക്കാര്യം അറിയിച്ചത്. മറ്റിടങ്ങളില്‍ സാധാരണ കൊറോണ പ്രതിരോധ നിയന്ത്രണങ്ങള്‍ മാത്രമെ ഉണ്ടാകുകയുള്ളു.
ടൗണുകള്‍: 1. അടിമാലി, 2. മൂന്നാര്‍, 3. ആനച്ചാല്‍, 4. വണ്ടിപ്പെരിയാര്‍, 5. ഏലപ്പാറ, 6. തൂക്കുപാലം, 7. കാഞ്ഞാര്‍, 8. തൊടുപുഴ, 9. കട്ടപ്പന, 10. നെടുങ്കണ്ടം, 11. കുമളി, 12. ചെറുതോണി, 13. കഞ്ഞിക്കുഴി, 14. വണ്ണപ്പുറം, 15. കരിമ്പന്‍, 16. മുരിക്കാശേരി, 17. തോപ്രാംകുടി, 18. തങ്കമണി, 19. രാജകുമാരി, 20. രാജാക്കാട്, 21. പൂപ്പാറ, 22. കരിമണ്ണൂര്‍, 23. മറയൂര്‍, 24. വട്ടവട, 25. പീരുമേട്.
നിയന്ത്രണങ്ങള്‍: അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. എല്ലാവരും പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം. വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരും മാത്രമെ പാടുള്ളൂ. സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര് മാത്രമേ പങ്കെടുക്കാവൂ.
മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്ട്മെന്റുകളും വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ എന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: