തൃശൂര്‍: ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്പ് കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ച് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്.എല്‍.വി.രാമകൃഷ്ണന്റെ കുറിപ്പ്.
സംഗീത നാടക അക്കാദമി ചെയര്പേഴ്സന് കെപിഎസി ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍ ആണ്. അവരുമായി ഞാന്‍ എട്ടോളം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാന്‍ വിളിച് സംസാരിച്ചതടക്കം ഫോണ്‍ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാന്‍ സര്‍ക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ്. ഞാന്‍ പുകസയിലെയും പികെഎസിലെയും അംഗമാണെന്നും രാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ, കെപിഎസി ലളിത രാമകൃഷ്ണനെതിരെ രംഗത്തുവന്നിരുന്നു. രാമകൃഷ്ണന്റെ ആരോപണവും അവാസ്തവവും ദുരുദ്ദേശപരവുമെന്ന് അവര്‍ പറഞ്ഞു. രാമകൃഷ്ണന് വേണ്ടി സെക്രട്ടറിയോട് സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന് നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തനിക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന് നായര്‍ തന്നോട് പറഞ്ഞതെന്ന് ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞിരുന്നു.
കലാഭവന്‍ മണി നിര്‍മ്മിച്ച കുന്നിശേരി രാമന് സ്മാരക കലാഗൃഹത്തില്‍ ഇന്ന് രാത്രി 7.30നാണ് രാമകൃഷ്ണനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദേഹത്തെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
ചാലക്കുടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അദേഹത്തെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: