പോലീസ് പൊതുസമൂഹത്തിന്റെ മുന്നില്‍ മുടി മുറിച്ചതിന് ആത്മഹത്യ ചെയ്ത വിനായകന്
എസ്എഫ്ഐയില്‍ ചേരാത്തതിനാല്‍ ക്രൂരമായി മര്ദ്ദമേറ്റേ അവനീഷ്
തലശ്ശേരിയില്‍ അറസ്റ്റ് ചെയ്ത് ജയിലിടക്കപ്പെട്ട സഹോദരിമാര്‍
വാളയാറില്‍ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ പിഞ്ചുകുട്ടികള്‍
പ്രേമിച്ചതിന് കൊന്ന് പുഴയിലെറിയപ്പെട്ട കെവിന്
വാരാപ്പുഴയില്‍ പോലീസുകാര്‍ ക്രൂരമായി അടിച്ചുകൊന്ന ശ്രീജിത്ത്
ഭക്ഷണം മോഷ്ടിച്ചു നാട്ടുകാര്‍ അടിച്ചു കൊന്ന മധു
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അതിക്രൂരമായി മര്‍ദ്ദിച്ച് അറസ്സുചെയ്യപ്പെട്ട ശ്രീജിത്ത്
സിപിഎം ബ്രാഞ്ച് സെക്രട്ടറി വേശ്യ എന്ന് വിളിച്ച് അധിക്ഷേപിച്ച ചിത്രലേഖ
ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട കോവിഡ് രോഗിയായ യുവതി
ഇതെല്ലാം നടന്നത് കേരളത്തിലായിരുന്നു. പിണറായി ഭരണത്തിന് കീഴില്‍
ഇവരെല്ലാം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരായിരുന്നു.
ഭരണത്തിലേറി ആറുമാസം തികഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ഒരു കണക്കുവെച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തു പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നടന്ന പീഡനങ്ങളുടെ പട്ടികയായിരുന്നു അത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് 4,798 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തതായി പറഞ്ഞ മുഖ്യമന്ത്രി ഓരോ വര്‍ഷത്തേയും സംഖ്യയും നിരത്തി.
2011 ( 645 ),2012 (921), 2013(874), 2014(967), 2015( 965), 2016(436) എന്നതായിരുന്നു ആ കണക്ക്. അതനുസരിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രതിമാസം 80 പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ പീഡിനത്തിനിരയാകുന്നു.
അന്നു തന്നെ പിണറായി വിജയന് മറ്റൊരു കണക്കു കൂടി പറഞ്ഞു. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് മാസത്തിനുള്ളില്‍ എസ്സി- എസ്ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം 490 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന്. അതായത് പ്രതിമാസം 120 കേസുകള്‍. ചുരുക്കത്തില്‍ പിണറായി ഭരണത്തില്‍ പ്രതിദിനം പട്ടികജാതി പട്ടികവിഭാഗ പീഡനം.
കൊലചെയ്യപ്പെട്ട യുവാക്കള്‍, പീഡനത്തിനിരയായ സ്ത്രീകള്‍, അപമാനിക്കപ്പെട്ടവര്‍ മര്‍ദ്ദനമേറ്റവര്‍ എല്ലാത്തിലും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരായിരുന്നു മുന്നില്‍. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് കേന്ദ്രം പാസ്സാക്കിയ നിയമം നടപ്പിലാക്കാത്തതും കേരളം മാത്രം.പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ അക്രമങ്ങള്‍ക്കോ പീഡനങ്ങള്‍ക്കോ ഇരയായാല്‍ കാല താമസം കൂടാതെ നഷ്ടപരിഹാരം നല്‍കണമെന്നാണ് നിയമം. കേരളത്തില്‍ ഇതൊന്നും നടക്കുന്നേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: