തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതി കരാറുകാരായ യുണിടാക്കില്‍ നിന്ന് ഐ ഫോണ്‍ കിട്ടിയവരില്‍ കോടിയേരിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫും. യുണിടാക് ഉടമ സന്തോഷ് ഈപ്പന് നടത്തിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ നല്‍കിയതായി അറിയിച്ചിരുന്നു. അതിനു പിന്നാലെ ചെന്നിത്തല വാര്‍ത്താസമ്മേളനത്തിലൂടെയാണ് കോടിയേരിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫിന് ഐഫോണ്‍ ലഭിച്ചിട്ടുള്ളതായി വെളിപ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എ.പി. രാജീവന് അടക്കം മൂന്നു പേര്‍ക്ക് യുഎഇ ദിനാഘോഷത്തിന്റെ ഭാഗമായി ഐ ഫോണ്‍ ലഭിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചെ്ന്നിത്തല ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ ലക്കി ഡിപ്പ് വഴിയാണ് സമ്മാനം നല്‍കിയത്. തന്റെ സ്റ്റാഫില്‍ പെട്ട ഹബീബിന് ലക്കി ഡിപ്പില്‍ വാച്ച് സമ്മാനമായി കിട്ടിയിരുന്നുവെന്നും ചെന്നിത്തല സമ്മതിച്ചു.
താന്‍ സ്വപ്ന സുരേഷില്‍ നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ല. ഈ ആരോപണം തെറ്റാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ട ഉദ്യോഗസ്ഥന് തന്നെ ഇത് ലംഘിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച.് സിപിഎമ്മിനും കോടിയേരിക്കും എന്താണ് പറയാന്‍ ഉള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: