ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ വികസനത്തില്‍ അസ്വസ്ഥതയുമായി പാക്കിസ്ഥാന്. പ്രദേശത്ത് ജലവൈദ്യുത പദ്ധതി നിര്‍മിക്കുന്നതിലാണ് പാക്കിസ്ഥാന് നിലവില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നത്. ഇവ നിര്‍ത്തിവെയ്ക്കാനും പാക് ഭരണകൂടം നിലവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ കിഷന്‍ഗംഗ, റാറ്റില്‍ എന്നിവിടങ്ങളില്‍ ഇന്ത്യ അതിവേഗ ജലവൈദ്യുത പദ്ധതി നിര്‍മിക്കുന്നുണ്ട്. ഇത് നിര്‍ത്തിവെയ്ക്കാനും പാക് പാര്‍ലമെന്റ് സംയുക്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്്. പാക്കിസ്ഥാനിലെ ഇരു സഭകളുടേയും കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒപ്പിട്ടിരിക്കുന്ന ജലനയത്തിന്റെ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്നാണ് പാക്കിസ്ഥാന് വാദം ഉന്നയിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്ത്യക്ക് സഹായം നല്കുന്ന ലോകബാങ്കിന് കേസ് കൊടുക്കാനും പാക്കിസ്ഥാന് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് ജലവൈദ്യുത പദ്ധതികളാണ് ഇന്ത്യ നടപ്പാക്കുന്നത്. കിഷന്‍ഗംഗയും റാറ്റില്‍ ജലവൈദ്യുത പദ്ധതിയുമാണ് നിര്‍മാണ ഘട്ടത്തിലുള്ളത്. ത്സലം, ചിനാബ് നദികളിലെ ജലത്തില്‍ ഇന്ത്യയുടെ ശക്തമായ നിയന്ത്രണം വരും എന്നതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരിക്കുന്നത്. സിന്ധുനദീജല കരാറിന്റെ ലംഘനമാണ് ഇന്ത്യനടത്തുന്നതെന്നാണ് പാക്കിസ്ഥാന് ആരോപിക്കുന്നത്.
ജമ്മുകശ്മീരില്‍ സ്വന്തമായി വൈദ്യുതിഎത്തിക്കുന്ന കാര്യത്തില്‍ രണ്ടു പദ്ധതികളും അനിവാര്യമാണ്. ജമ്മുകശ്മീര്‍ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. ഒരു കാരണവശാലും വികസനപ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തരുതെന്ന നരേന്ദ്രമോദിയുടെ ശക്തമായ നയത്തിന്റെ കരുത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇതിനോട് പ്രതികരിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കിയതിന് പിന്നാലെ നിക്ഷേപങ്ങളും വ്യവസായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ കൊണ്ടുവരുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: