വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ സ്ഥിരീകരിച്ചതോടെ ഓഹരി വിപണികള്‍ കൂപ്പുകുത്തുന്നു. ഇന്നു രാവിലെയാണ് ട്രംപിന് കൊറോണ സ്ഥിരീകരിക്കുന്നത്. തുടര്‍ന്നാണ് ആഗോള വിപണിയില്‍ ഇടിവ് ഉണ്ടായത്. നിക്ഷേപകരിലെ ആശങ്കയാണ് വിപണി ഇടിയാനുള്ള കാരണമായി കരുതുന്നത്.
അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ രണ്ട് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യന്‍ വിപണികളും കനത്ത നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ മാത്രമാണ് നഷ്ടങ്ങളുടെ വ്യാപ്തി എത്രയെന്ന് മനസിലാക്കാന്‍ സാധിക്കൂ.
ജപ്പാനില്‍ ട്രേഡിങ്ങുകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ജപ്പാനില്‍ ലാഭത്തില്‍ വ്യവഹാരം നടത്തിയിരുന്ന നിക്കൈ 225 ഇന്‍ഡെക്സ് 0.69 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഡൊണാള്‍ഡ് ട്രംപിന് പറുമെ ഭാര്യ മെലാനിയ ട്രംപിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സ്രവപരിശോധന നടത്തിയതില്‍ രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ ആണെന്നും, രോഗം മാറുന്നതിന് വേണ്ടിയുള്ള ചികിത്സാ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ട്രംപ് അറിയിച്ചു. നേരത്തെ അദ്ദേഹത്തിന്റെ ഉപദേശക ഹോപ്സ് ഹിക്സിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും രോഗം സ്ഥിരീകരിച്ചത്.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ട്രംപിനൊപ്പം ഹിക്സും വിവിധയിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ക്ലെവെലാന്റില് നടന്ന സംവാദത്തിലും ഹിക്സ് പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: