Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായിക്ക് കണ്ടകശ്ശനി; കൊണ്ടേപോകൂ; കോടതിയില്‍ തോറ്റ് തുന്നം പാടാന്‍ പാഴാക്കിയത് 100 കോടി

സര്‍ക്കാരിനായി വാദിക്കാന്‍ ഹൈക്കോടതിയില്‍ മാത്രം 133 അഭിഭാഷകര്‍ ജോലി ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ സ്വകാര്യ അഭിഭാഷകരെ തേടിപ്പോയത്. ഇവരുടെ മാസ ശമ്പളം ഒരു കോടി 49 ലക്ഷം രൂപയാണ്

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Oct 2, 2020, 03:00 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പിണറായി സര്‍ക്കാരിനും സിപിഎമ്മിനും കുറേക്കാലമായി കണ്ടകശനിയാണ്. കണ്ടകശ്ശനി കൊണ്ടേപോകൂ എന്നാണ് പ്രമാണം.

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ഇരുട്ടിന്റെ മറവില്‍ നടത്തിയ തരികടകളാണ് പിണറായിയുടെ ശനിദശയ്‌ക്ക് കാരണമായി വിശ്വാസികള്‍ കരുതുന്നത്. അതേസമയം സര്‍ക്കാരും പാര്‍ട്ടിയും ഒരു പോലെ പിണറായി കയ്യടക്കിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായി പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. എന്തായാലും പാര്‍ട്ടിക്കും സര്‍ക്കാരിനും തൊടുന്നതെല്ലാം പിഴയ്‌ക്കുകയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കടുംപിടുത്തക്കാരനായ പിണറായി വിജയന്റെ ധാര്‍ഷ്ട്യം പാര്‍ട്ടിക്കും സര്‍ക്കാരിനും അതുവഴി പൊതുസമൂഹത്തിനും വരുത്തി വെക്കുന്ന നഷ്ടങ്ങള്‍ ചില്ലറയല്ല.

ഡോ ടി പി സെന്‍കുമാറിന് അര്‍ഹതപ്പെട്ട പൊലീസ് മേധാവി സ്ഥാനം തടഞ്ഞാണ് മുഖ്യമന്ത്രി പിണറായി തന്‍പ്രമാണിത്തം കാണിച്ചു തുടങ്ങിയത്. സെന്‍കുമാറിനെതിരെ വ്യാജ അഴിമതി ആരോപണവുമായി സുപ്രീംകോടതിയില്‍ എത്തിയ സിപിഎം നേതാവ് എ ജെ സുക്കാര്‍ണ്ണോയ്‌ക്ക് 25000 രൂപ കോടതി പിഴ വിധിച്ചു. പിന്നീട് സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയിലെത്തി. പൊരിഞ്ഞ പോരാട്ടം നടത്തിഎന്നാല്‍ സെന്‍കുമാറിന് തൊപ്പി തിരികെ നല്‍കാനായിരുന്നു കോടതി ഉത്തരവിട്ടത്.കോടതി വിധി നടപ്പാക്കാതെ ഉരുണ്ടു കളിച്ച സംസ്ഥാന സര്‍ക്കാരില്‍ നിന്നും 25000 രൂപ കോടതി പിഴ ഈടാക്കി. കേസ് നടത്താന്‍ ഹരീഷ് സാല്‍വേ ഉള്‍പ്പടെയുള്ള അഭിഭാഷകരെഎത്തിച്ച ഇനത്തില്‍ ഖജനാവിന് 20 ലക്ഷം നഷ്ടം. കാരണം പിണറായിയുടെ പിടിവാശി. ആദ്യ വര്‍ഷത്തെ വിവാദങ്ങള്‍ മറയക്കാന്‍ കേരളത്തിനകത്തും പുറത്തും കോടികള്‍ മുടക്കി പരസ്യം നല്‍കിയും നമ്മുടെ വയറ്റത്തടിച്ചു.

പിന്നീടാണ് കുപ്രസിദ്ധമായ സോളാര്‍ കേസ്.ഖജനാവിന് ഒരു പൈസ പോലും നഷ്ടമാകാത്ത സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് വേണ്ടി 7.5 കോടി ചെലവഴിച്ച മാന്യന്‍മാരാണ് രണ്ടു മുന്നണികളിലുമുള്ളത്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഹൈക്കോടതയില്‍ പോയപ്പോഴും പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് മുന്തിയ അഭിഭാഷകരെ കൊണ്ടു വന്നു. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍. 4തവണ ഹാജരായതിന്  ഫീസ്, വിമാനക്കൂലി, ഹോട്ടല്‍ ബില്‍ എല്ലാം കൂടി ചെലവ് 1 കോടി 20 ലക്ഷം. കേസ് ധരിപ്പിക്കാനായി കേരളത്തിലെ രണ്ട് അഭിഭാഷകര്‍ ദില്ലിക്ക് പോയ ചെലവ് വേറെ.

ഇതെല്ലാം കേരളം പ്രളയത്തില്‍ മുങ്ങിത്താഴുമ്പോഴായിരുന്നു എന്നും ഓര്‍ക്കണം.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ നിര്‍ബന്ധിത സാലറി ചലഞ്ച് നടപ്പാക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിര സുപ്രീംകോടതിയില്‍ പോയ വകയിലും ലക്ഷങ്ങള്‍ നഷ്ടമായി. ജയ്ദീപ് ഗുപ്തയെന്നലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകനാണ് സര്‍ക്കാരിന് വേണ്ടി വാദിച്ച് തോറ്റത്.

അതിന് ശേഷമാണ് ശബരിമല വിധി ഉണ്ടാകുന്നത്. നവോത്ഥാനം എന്ന പേരില്‍ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ പൊതു ഖജനാവില്‍ നിന്ന് നല്‍കിയത് 50 കോടി. സര്‍ക്കാര്‍ പണം ചെലവഴിക്കില്ലെന്ന നിലപാട് പുറമേ പറഞ്ഞെങ്കിലും ഹൈക്കോടതിയില്‍ സത്യം പറഞ്ഞു.

ഇതേ സമയം അട്ടപ്പാടിയില്‍ വനവാസി യുവാവിനെ മോഷണം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട്‌സ്വീകരിക്കുകയും ചെയ്തു. കാരണം ചെലവഴിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍പണമില്ലത്രേ.

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷുഹൈബ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടരുതെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകരെ എത്തിച്ചു. നമുക്ക് ചെലവ് 88 ലക്ഷം. കേസ് തോറ്റു.കേസ് സിബിഐക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയിലും പോയി. അവിടെയും വാദിച്ചത്

ഹൈക്കോടതിയില്‍ തോറ്റ മനീന്ദര്‍സിംഗെന്ന പഴയ സോളിസിറ്റര്‍ ജനറല്‍. ചെലവ് ഒരു സിറ്റിംഗിന് 20 ലക്ഷം. അപ്പോള്‍ പെരിയ കേസില്‍ സിബിഐയെ തടയാന്‍ മാത്രം പാഴാക്കിയത് 1 കോടിക്ക് മുകളില്‍.

സ്പ്രിങ്ക്‌ളര്‍ വിവാദമുണ്ടായപ്പോഴും സ്വന്തം ഭാഗം ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകയെ എത്തിച്ചു. ഇത്തവണ സര്‍ക്കാരിനായി വാദിച്ച് തോറ്റത് മുംബൈയില്‍ നിന്നുള്ള സൈബര്‍ നിയമവിദഗ്ധയായ എന്‍.എസ്. നാപ്പിനൈയാണ്. ആ വകയിലും നമുക്ക് ലക്ഷങ്ങള്‍ സ്വാഹാ.

പത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന വിട്ടു നല്‍കരുതെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. തോറ്റു. ഇത്തവണയും അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത.

ഏറ്റവും അവസാനം ലൈഫ് മിഷനിലെ സിബിഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍ കോടതിയിലെത്തി. പതിവു പോലെ വൃത്തിയായി തോറ്റു. ഇത്തവണ പരാജയമേറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടത് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ കെ വി വിശ്വനാഥനായിരുന്നു. ജയിച്ചാലും തോറ്റാലും അദ്ദേഹത്തിനുംഫീസിനത്തില്‍ ലക്ഷങ്ങള്‍ കൊടുത്തിട്ടുണ്ടാവുമല്ലോ?.

ഇതില്‍ ശബരിമല പിണറായിഅധികാരത്തിലെത്തുന്നതിന് മുന്‍പ് സുപ്രീംകോടതിയിലെത്തിയ കേസായിരുന്നു.മറ്റ് കേസുകളെല്ലാം പിണറായി വിജയന്റെ കടുംപിടുത്തത്തിന്റെ

ഭാഗമായി മാത്രം സംഭവിച്ചതാണ്. കോടികള്‍ മുടക്കിയിട്ടും എല്ലാ കേസുകളും തോറ്റ് തുന്നം പാടുകയും ചെയ്തു. സര്‍ക്കാരിനായി വാദിക്കാന്‍ ഹൈക്കോടതിയില്‍ മാത്രം 133 അഭിഭാഷകര്‍ ജോലി ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ സ്വകാര്യ അഭിഭാഷകരെ തേടിപ്പോയത്. ഇവരുടെ മാസ ശമ്പളം ഒരു കോടി 49 ലക്ഷം രൂപയാണ്. ഇതിന് പുറമെ എ.ജി, രണ്ട് അഡീ. എ.ജി, ഡി.ജി.പി, അഡി. ഡി.ജി.പി, സെപ്ഷ്യല്‍ ഗവ.പ്ലീഡര്‍ എന്നിവര്‍ക്ക് ശമ്പളം കൂടാതെ പ്രത്യേക സിറ്റിംഗ് ഫീസ് നല്‍കുന്നുമുണ്ട്.

അതായത് പിണറായി വിജയന്റെ കടുപിടുത്തത്തിനും ധാര്‍ഷ്ട്യത്തിനുമായി 100 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചതെന്ന് ചുരുക്കം.കാട്ടിലെ തടി തേവരുടെ ആന. വലിയെടാ വലി

Tags: pinarayiSenkumarommen chandyജസ്റ്റിസ് ശിവരാജന്‍cpmsupremecourtഹൈക്കോടതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

India

ഇടത് ഭീകരവാദത്തിന് പരസ്യ പിന്തുണ; മാവോയിസ്റ്റ് വേട്ടയെ അപലപിച്ച് സിപിഎമ്മും സിപിഐയും

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (വലത്ത്)
India

സര്‍ക്കാര്‍ ഭൂമി ഒരിയ്‌ക്കലും വഖഫ് ആകില്ലെന്നും അത് തിരിച്ചുപിടിക്കാനാകുമെന്നും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി തുഷാര്‍ മേത്തയുടെ വാദം

Kerala

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി, യുഡിഎഫ് ഉപേക്ഷിച്ച പദ്ധതികളും പൂര്‍ത്തിയാക്കി

India

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരം; ശക്തമായ വാദങ്ങൾ ഉയർന്നില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ല: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ദേശീയപാത രാമനാട്ടുകര – വളാഞ്ചേര റീച്ചില്‍ വിള്ളല്‍ , ഗതാഗതം നിരോധിച്ചു

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

മൂന്നാറില്‍ വിനോദ സഞ്ചാരികളുള്‍പ്പടെ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ ; ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ് ; കേണൽ ഋഷി രാജലക്ഷ്മി

മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു

‘ഇരയായത് ഹിന്ദുക്കൾ; പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നത് മതം ഉറപ്പുവരുത്തി’: ശശി തരൂർ

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ ആകെ 643 കണ്ടെയ്നറുകള്‍, 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ വസ്തുക്കുകള്‍

പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു ; ഓപ്പറേഷൻ സിന്ദൂറിനിടെ വിവരം കൈമാറി ; പാക് ചാരൻ ഖാസിമിനെ കുടുക്കി ഇന്റലിജൻസ് ബ്യൂറോ

അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies