കൊച്ചി : ലൈഫ് മിഷന് കേസില്‍ പിടി മുറുക്കി സിബിഐ. ഫ്ളാറ്റ് നിര്‍മാണത്തിന്റെ കരാര്‍ സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ ലൈഫ് മിഷന് സിഇഒയ്ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്കി സിബിഐ. ഈ മാസം അഞ്ചിന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കാനാണ് സിബിഐ നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള എംഒയു, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്റര്‍ സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെഎസ്ഇബി എന്നിവയുടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍, ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന് പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെന്റ് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയാണ് ഹാജരാക്കേണ്ടത്.
തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ യു.വി. ജോസ് അല്ലെങ്കില്‍ രേഖകള്‍ വിശദീകരിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥന് ആണ് തിങ്കളാഴ്ച ഹാജരാകേണ്ടത്. ലൈഫ് മിഷന് അഴിമതി കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വിജിലന്‍സ് ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തുടര്‍ന്ന് ലൈഫ് മിഷന് തൃശൂര്‍ ഓഫീസിലെത്തി രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഒറിജിനല്‍ ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കരാര്‍ സംബന്ധി്ച്ച ആറ് രേഖകള്‍ ഹാജരാക്കാന്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: