കൊച്ചി: സിബിഐയെ അന്വേഷണത്തില്‍നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വാസ്തവത്തില്‍ സര്‍ക്കാരിന്റെ തുടങ്ങും മുമ്പേ തോറ്റ കേസ്. സമാനമായ അപേക്ഷയുമായിച്ചെന്ന് മുമ്പും തോറ്റ അനുഭവം പിണറായി സര്‍ക്കാരിനുണ്ട്. അനുഭവത്തില്‍നിന്നും പഠിച്ചിട്ടില്ലെന്നതല്ല, കോടതി നടപടികളിലൂടെയും രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയെന്ന പാര്‍ട്ടിയുടെ ലക്ഷ്യമാണ് ഹര്‍ജിക്കു പിന്നിലെന്ന് നിയമജ്ഞര്‍ പറയുന്നു.
തലശേരിയില്‍, എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ സിപിഎം നേതാക്കള്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയത് 2006 ഒക്ടോബര്‍ 22 ആയിരുന്നു. കുറ്റം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മേല്‍ ചുമത്താനായിരുന്നു ആസൂത്രണം. ലോക്കല്‍ പോലീസും പ്രത്യേക പോലീസ് സംഘവും അന്വേഷിച്ച് വഴിതെറ്റിച്ച കേസ് ഹൈക്കോടതി നിര്‍ദേശ പ്രകാരം സിബിഐ അന്വേഷിക്കാന്‍ തുടങ്ങിയത് 2008 ഏപ്രില്‍ അഞ്ചിനായിരുന്നു. ഇതിനെതിരേ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി തോറ്റു. സിബിഐ 2012 ജൂണ്‍ 12 ന് കൊടുത്ത കുറ്റപത്രത്തില്‍ സിപിഎം നേതാക്കളായ കാരാരി രാജനും കാരായി ചന്ദ്ര ശേഖരനും ഏഴും എട്ടും പ്രതികളായിരുന്നു.
ഇപ്പോള്‍ നടത്തുന്ന വാദത്തില്‍ മൂന്ന് കാര്യങ്ങളില്‍ കോടതിക്കു മുന്നില്‍ യുക്തമായ വിശദീകരണം നല്കാന് സര്‍ക്കാര്‍ വിഷമിക്കും. ഒന്ന്: പൊതു ജനവിശ്വാസമല്ലേ ഇത്തരം വിഷയത്തില്‍ ആര്‍ജിക്കേണ്ടത്? രണ്ട്: വിജിലന്‍സ് അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഡിപ്പാര്‍ട്ട്മെന്റ് മറ്റൊരു ഡിപ്പാര്ട്ടുമെന്റിനെതിരേ നടത്തുന്നതല്ലേ? അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടില്ലേ? മൂന്ന്: സിബിഐ സ്വയം കേസെടുത്തുവെന്ന സാങ്കേതികത പറയാമെങ്കിലു കോടതി നിര്‍ദേശിച്ച പ്രകാരം എടുത്ത കേസുകളിലും സര്‍ക്കാര്‍ സിബിഐ അന്വേഷണം എതിര്‍ത്തിട്ടില്ലേ?
ഇനി ഈ കേസില്‍ ഹൈക്കോടതി വിധി എതിരാണെങ്കില്‍ സിബിഐക്ക് സുപ്രീം കോടതിയേയും സമീപിക്കാമെന്ന വഴിയും ശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: