ന്യൂദല്‍ഹി : രാജ്യം ബാപ്പുവിനെ സ്‌നേഹത്തോടെ പ്രണമിക്കുന്നു. രാഷ്‌ട്രപിതാവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി മഹാത്മാഗാന്ധിയെ അനുസ്മരിച്ചത്.
ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിച്ചു. ബാപ്പു എന്ന് അഭിസംബോധ ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി ഗാന്ധിജിയുടെ അനുസ്മരണ കുറിപ്പ് എഴുതിയിരിക്കുന്നത്.
‘ഗാന്ധിജയന്തി ദിനത്തില്‍ ബാപ്പുവിനെ രാജ്യം സ്നേഹത്തോടെ പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്നും ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. സമൃദ്ധവും, അനുകമ്പയുള്ളതുമായുള്ള രാജ്യം പടുത്തുയര്‍ത്താന്‍ ബാപ്പുവിന്റെ ആശയങ്ങളാണ് നയിക്കുന്നതെന്നും’ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ഗാന്ധിജിയുടെ ആശങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയതിനെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയ നേതാക്കളും രാജ്്ഘട്ടില്‍ എത്തി പ്രണാമം അര്‍പ്പിച്ചു. ഇതോടൊപ്പം മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയേയും രാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: