ന്യൂദല്‍ഹി:സെപ്റ്റംബറില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ 95,480 കോടി രൂപ സമാഹരിച്ചു. കേന്ദ്ര ചരക്ക് സേവന നികുതി ഇനത്തില്‍ (സി.ജി.എസ്.ടി) 17,741 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി (എസ്.ജി.എസ്.ടി) ഇനത്തില്‍ 23,131 കോടി രൂപയും സംയോജിത ഇനത്തില്‍ 47,484 കോടി രൂപയുമാണ് സമാഹരിച്ചത്.
നികുതിയിനത്തില്‍ ഉല്‍പ്പന്ന ഇറക്കുമതിയിലൂടെ ലഭിച്ച 786 കോടി ഉള്‍പ്പെടെ 7124 കോടി രൂപയും സമാഹരിച്ചു. റെഗുലര്‍ സെറ്റില്‍മെന്റിനു ശേഷം 2020 സെപ്തംബറില്‍ കേന്ദ്ര ചരക്ക് സേവന നികുതി ഇനത്തില്‍ 39,001 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി ഇനത്തില്‍ 40,128 കോടി രൂപയും ഗവണ്മെന്റിന് വരുമാനമായി ലഭിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ ചരക്ക് സേവനം നികുതി വരുമാനത്തില്‍ 4% വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഉല്‍പ്പന്ന ഇറക്കുമതിയില്‍ നിന്നുള്ള വരുമാനത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലേക്കാള്‍ 102% ത്തിന്റെ വര്‍ധന ഉണ്ടായി. ആഭ്യന്തര ഇടപാടുകള്‍ വഴിയുള്ള വരുമാനത്തില്‍ 2019 സെപ്തംബറിനേക്കാള്‍ 105% വരുമാന വര്‍ധനയുണ്ടായിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: