യൂട്യൂബില്‍ വെബ്സീരിസുകള് ഒഴിച്ചു നിര്‍ത്തിയാല്‍ മലയാളത്തില്‍ ഏറ്റവും തരംഗമായ വീഡിയോകള്‍ സമ്മാനിച്ച വ്ളോഗറാണ് അഹാന കൃഷ്ണ. ഒന്നടങ്കം യൂട്യൂബില്‍ ഹിറ്റുകള്‍ നേടി മലയാളത്തിന്റെ സ്വന്തം യൂട്യൂബ് ഫാമിലി എന്നപേര് നടന് കൃഷ്ണകുമാറിന്റെ കുടുംബം സ്വന്തമാക്കി. റംബൂട്ടാന് തോട്ടവും സൈബര്‍ ബുള്ളിംഗിനെതിരെയുള്ള അഹാനയുടെ പ്രണയ ലേഖനവും മലയാളികള്‍ ഒന്നാകെ ഏറ്റെടുത്ത വീഡിയോകളാണ്.
തന്റെ മൂന്നാമത്തെ സഹോദരി ഹന്‍സിക കൃഷ്ണയുടെ പതിനഞ്ചാം പിറന്നാള്‍ സമ്മാനമായി അഹാന തയ്യാറാക്കിയ വീഡിയോ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. കണ്ണാംതുമ്പി പോരാമോ എന്ന ഗാനത്തിന്റെ കവറിനൊപ്പം കുട്ടിക്കാലത്തെ ദൃശ്യങ്ങളും ചിത്രങ്ങളും കൂട്ടിച്ചേര്‍ത്താണ് മനോഹരമായ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. For my Hansu on her 15th Birthday എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ഹന്‍സിക കൈക്കുഞ്ഞായിരുന്നപ്പോള്‍ മുതലുള്ള രംഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതുള്ള വീഡിയോ 11 ലക്ഷത്തിലധികം പേര് ഇതിനോടകം കണ്ടുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: