Categories: Career

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി നിയമനം: അഭിമുഖം 19 മുതല്‍

ഉദ്യോഗാര്‍ത്ഥികള്‍ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍ 12ന് മുമ്പ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസിലേക്ക് അയക്കുകയോ നേരിട്ടെത്തിക്കുകയോ വേണം. ഇന്റര്‍വ്യൂവിന് അവയുടെ അസ്സല്‍ സഹിതം ഹാജരാകണം.

Published by

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗക്കാര്‍ക്കുള്ള എന്‍.സി.എ വിജ്ഞാപന പ്രകാരം അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം 19, 20, 21 തിയതികളില്‍ തിരുവനന്തപുരം നന്തന്‍കോടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാന ഓഫീസില്‍ നടക്കും.  

ഇന്റര്‍വ്യൂ മെമ്മോ തപാല്‍ മാര്‍ഗ്ഗം അയക്കും.  ഉദ്യോഗാര്‍ത്ഥികള്‍ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത,  പരിചയം, ജാതി, സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍ 12ന് മുമ്പ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസിലേക്ക് അയക്കുകയോ നേരിട്ടെത്തിക്കുകയോ വേണം.  ഇന്റര്‍വ്യൂവിന് അവയുടെ അസ്സല്‍ സഹിതം ഹാജരാകണം.  

പട്ടികജാതി/ പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പും മറ്റു പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പും സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം.  സര്‍ട്ടിഫിക്കറ്റുകള്‍ അയക്കുന്ന കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: career