റിയാദ്: സൗദിയിലെ പ്രവാസികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും തുടരും. കോവിഡ് കാരണം ബജറ്റ് കമ്മി കുത്തനെ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതിയിലും മാറ്റമുണ്ടാകില്ല. ഇവയില്‍ നിന്നുള്ള വരവോടെ അടുത്ത വര്‍ഷം വരുമാനത്തില്‍ ഒമ്പത് ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
എണ്ണ വിലയിടിഞ്ഞതും എണ്ണേതര വരുമാനം കുറഞ്ഞതും സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറെടുപ്പിലാണ് സൗദി ധനകാര്യ മന്ത്രാലയം. കോവിഡ് കാരണം വരുമാനം കുത്തനെ കുറഞ്ഞു. ചിലവാകട്ടെ, ഇരട്ടിയോളം വര്‍ധിച്ചു. ഇതോടെ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ബജറ്റ് കമ്മി 298 ബില്യണ്‍ റിയാലാണ്. ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കുറക്കാനാണ് ശ്രമം.
298ല്‍ നിന്നും 145 ബില്യണ്‍ റിയാലാക്കി ബജറ്റ് കമ്മി കുറക്കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതം വരുമാനത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: