റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാന്റിലെ ടെർമിനൽ ചോർന്നൊലിക്കുന്നു.മഴയത്ത് ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ നനയാതെയിരിക്കണമെങ്കിൽ കുട പിടിക്കണം. ടെർമിനലിന്റെ മുകൾ നിലയിലെ വെള്ളം യാത്രക്കാർ നിൽക്കുന്നയിടത്തേക്കാണ് വീഴുന്നത്.മുകളിൽ നിന്ന് വെള്ളം ഒഴുകി താഴെ തറയിലേക്ക് വരുന്നതിന് നാലു വശങ്ങളിലും പിവിസി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് ഇത് പൊട്ടിയാതുകാരണം വെള്ളം ചിതറി തെറിക്കുന്നതാണ് യാത്രകാർക്ക് ബുദ്ധിമുട്ടാകുന്നത്.
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്റ്റാന്റിലെത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കാനും, കയറി നിൽക്കുവാനുമായി വേൾഡ് മലയാളി അസോസ്സിയേഷൻ പണിതതാണ് ബസ് ടെർമിനൽ. രണ്ടുനിലകളുള്ള കെട്ടിടത്തിൽ താഴത്തേ നിലയിൽ ബസ് കാത്ത് നിൽക്കുന്നവർക്ക് വിശ്രമിക്കാനുളളതാണ്. മുകളിൽ കോൺഫ്രൻസ് ഹാളും അവരുടെ ഓഫീസുമായിരുന്നു. പിന്നീട് പഞ്ചായത്ത് മുകൾനിലയിലെ ഹാൾ ഹോമിയോ ഡിസ്‌പെൻസറി പ്രവർത്തിക്കുവാൻ നൽകിയിരുന്നു.
ആശുപതിക്ക് പുതിയ കെട്ടിടം പണിതതോടെ ഇപ്പോൾ മുകൾ നില വെറുതെ കിടക്കുകയാണ്. മൂന്ന് വർഷം മുൻപ് പഞ്ചായത്ത് പത്ത് ലക്ഷത്തിനു മുകളിൽ രൂപ മുടക്കി നവീകരണം നടത്തിയിരുന്നു. അന്ന് ഈ പൈപ്പിന്റെ അപാകത പരിഹരിച്ചില്ല.നവീകരണത്തിനനുവദിച്ച പണം രണ്ട് വർഷം കൊണ്ട് പല ഘട്ടങ്ങളായി വിനയോഗിച്ചതായി അറിയുന്നു. അന്ന് പദ്ധതിയിൽ ഉൾപ്പെടുത്തിയ പെയിന്റിങ് ജോലികൾ ഇപ്പോഴും ബാക്കി കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: