Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരീക്ഷ ഒക്‌ടോബര്‍ നാലിന്; സിവില്‍ സര്‍വീസ് പ്രിലിമിനറി മാറ്റണമെന്ന ഹര്‍ജി തള്ളി; പരീക്ഷയ്‌ക്ക് മാര്‍ഗനിര്‍ദേശങ്ങളായി

ലോക്ഡൗണായിരുന്ന ഏപ്രില്‍ മാസമല്ലെന്നും ഇപ്പോള്‍ എല്ലാവരും യാത്ര ചെയ്യുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. 72 നഗരങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലായി ആറ് ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുക. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളില്‍ കൂടുതലും സാധാരണക്കാരും മധ്യവര്‍ഗത്തില്‍ നിന്നുള്ളവരുമാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷയ്‌ക്കെത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 1, 2020, 12:48 pm IST
inIndia

ന്യുദല്‍ഹി: യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടിവയ്‌ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ, ഒക്ടോബര്‍ നാലിന് പരീക്ഷയുണ്ടാകുമെന്ന് ഉറപ്പായി. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് 20 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കൊവിഡ് സാഹചര്യവും രാജ്യത്ത് പ്രകൃതി ദുരന്തങ്ങളുമുണ്ടായ അവസ്ഥയില്‍ പരീക്ഷ രണ്ടോ മൂന്നോ മാസം മാറ്റിവയ്‌ക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.  

ലോക്ഡൗണായിരുന്ന ഏപ്രില്‍ മാസമല്ലെന്നും ഇപ്പോള്‍ എല്ലാവരും യാത്ര ചെയ്യുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. 72 നഗരങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലായി ആറ് ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുക. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളില്‍ കൂടുതലും സാധാരണക്കാരും മധ്യവര്‍ഗത്തില്‍ നിന്നുള്ളവരുമാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷയ്‌ക്കെത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

എന്നാല്‍, കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. ഹര്‍ജിക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ വേണമെങ്കില്‍ അക്കാര്യം പരിഗണിക്കാമെന്നായിരുന്നു ബെഞ്ച് വ്യക്തമാക്കിയത്. പരീക്ഷയ്‌ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞെന്നും മാറ്റിവയ്‌ക്കാന്‍ ബുദ്ധിമുട്ടാണെന്നും യുപിഎസ്‌സി അറിയിച്ചു. പരീക്ഷ നിശ്ചയിച്ച പോലെ നടന്നില്ലെങ്കില്‍ അത് മറ്റ് പരീക്ഷകളെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്തണമെന്നും ഈ വര്‍ഷം പ്രായപരിധി കഴിയുന്നവര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നാല്‍ അവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നും കോടതി യുപിഎസ്‌സിക്ക് നിര്‍ദേശം നല്‍കി.

പരീക്ഷയ്‌ക്ക് മാര്‍ഗനിര്‍ദേശങ്ങളായി

തിരുവനന്തപുരം: നാലിനുള്ള യുപിഎസ്‌സി സിവില്‍ സര്‍വീസ് (പ്രാഥമിക) പരീക്ഷ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളില്‍ നടക്കും. കേരളത്തില്‍ നിന്ന് 30,000ത്തോളം അപേക്ഷകരുണ്ട്.  

കൊറോണയുടെ പശ്ചാത്തലത്തില്‍ പരീക്ഷാ നടത്തിപ്പിനായി വിശദമായ മാര്‍ഗരേഖ യുപിഎസ്‌സി പുറപ്പെടുവിച്ചു. വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ നടത്തിപ്പിനുള്ള ജീവനക്കാര്‍ക്കും അവരുടെ അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്കും ഇത്തരത്തില്‍ യാത്ര ചെയ്യാം. കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ അടക്കമുളള പൊതുഗതാഗത സേവനങ്ങള്‍ ഇതിനായി സര്‍വീസ് നടത്തും.

പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍/സ്മാര്‍ട്ട് വാച്ചുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ തുടങ്ങി യാതൊരു വിവരസാങ്കേതിക ഉപകരണങ്ങളും അനുവദിക്കില്ല. ഇതുറപ്പാക്കാന്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പോലീസിനെ നിയോഗിക്കും. പരീക്ഷയ്‌ക്ക് ഒരു മണിക്കൂര്‍ മുമ്പ് മുതല്‍ പരീക്ഷാഹാളിലേക്ക് പ്രവേശനം നല്‍കും. കൃത്യമായ സാമൂഹികഅകലം പാലിച്ച് മാത്രമെ ഹാളിലേക്കും പുറത്തേക്കുമുള്ള യാത്ര അനുവദിക്കൂ. ഏതെങ്കിലും പരീക്ഷാര്‍ഥിക്ക് പനിയോ, ചുമയോ, തുമ്മലോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഇന്‍വിജിലേറ്ററെ അറിയിക്കണം. ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക മുറി അനുവദിക്കും.  

പരീക്ഷ നടക്കുന്നതിന് പത്ത് മിനിറ്റ് മുന്‍പ് കേന്ദ്രത്തിലേക്കുളള പ്രവേശന കവാടം അടയ്‌ക്കും. അതിന് ശേഷം വരുന്ന പരീക്ഷാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ പരീക്ഷാര്‍ഥികളും മുഖാവരണം ധരിക്കണം. തിരിച്ചറിയലിനായി ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമേ മുഖാവരണം മാറ്റേണ്ടതുള്ളൂ. 50 മില്ലി ചെറിയ കുപ്പി സാനിറ്റൈസര്‍ പരീക്ഷാര്‍ഥികള്‍ക്ക് കൈയില്‍ കരുതാം.

Tags: upsc
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

യുപിഎസ്സി: വിശ്വാസ്യത, സമഗ്രത, മികവ് എന്നിവയുടെ പൈതൃക പ്രതീകം

Kerala

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

India

വിവാദ ഐഎഎസ് നായികയ്‌ക്ക് ഇനി പത്തിമടക്കാം ! പൂജ ഖേദ്കറിനെ സർവ്വീസിൽ നിന്ന് അടിയന്തര പ്രാബല്യത്തോടെ ഒഴിവാക്കി 

India

പൂജ ഖേദ്കറുടെ ഐഎഎസ് റദ്ദാക്കി യുപിഎസ്‌സി ഉത്തരവായി, ഒപ്പം പരീക്ഷാ വിലക്കും

India

ദൽഹി കോച്ചിംഗ് സെൻ്റർ മരണം: ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.