തിരുവനന്തപുരം: എതിര്‍പ്പുകള്‍ അവഗണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കി. ഒരു മാസത്തെ ശമ്പളത്തിന്റെ 25 ശതമാനം വരെ പിടിച്ചുവയ്ക്കാന്‍ സര്‍ക്കാരിന് അനുമതി നല്കുന്ന ഓര്‍ഡിനന്‍സാണ് പുറത്തിറക്കിയത്. നേരത്തെ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ കാലാവധി ഈമാസം അവസാനിക്കെയാണിത്.
കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 30ന് ആണ് ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ആദ്യം കൊണ്ടുവന്നത്. അത് പ്രകാരം ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിച്ചു. ഈ ഓര്‍ഡിനന്‍സിന്റെ കാലാവധി ഒക്ടോബര്‍ 30ന് അവസാനിക്കും. അല്ലെങ്കില്‍ അതിനുമുമ്പ് നിയമസഭയില്‍ ബില്ലായി അവതരിപ്പിച്ച് പാസാക്കി നിയമമാക്കണം.
അതിനുള്ള സമയം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഓഡിനന്‍സ് കൊണ്ടുവന്നത്. പുതിയ ഓഡിനന്സിനും ആറു മാസം കൂടി കാലാവധി ലഭിക്കും. അപ്പോഴേക്കും പിണറായി സര്‍ക്കാരിന്റെ കാലവധിയും പൂര്‍ത്തിയാകും. അതുവരെ തടസ്സങ്ങളില്ലാതെ ശമ്പളം പിടിക്കുകയാണ് ലക്ഷ്യം.
സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫെറ്റോ അടക്കമുള്ള പ്രതിപക്ഷ സംഘടനകളും സിപിഐയുടെ നേതൃത്വത്തിലുള്ള ജോയിന്റ് കൗണ്‍സിലും രംഗത്തെത്തി. ധനമന്ത്രിയുടെ നേതൃത്വത്തില്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം ശമ്പളം പിടിക്കുന്നത് തീരുമാനിച്ചാല്‍ മതിയെന്നാണ് സിപിഎമ്മും സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. അതെല്ലാം അവഗണിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: