ഇടുക്കി: ജില്ലയില്‍ ഇന്നലെ 157 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് കൂടിയാണിത്. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 22 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര് വിദേശത്ത് നിന്നും 26 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
കോട്ടയത്തെ ലാബ് അവധിയായതിനാല്‍ ചൊവ്വാഴ്ച 57 പേര്‍ക്കായിരുന്നു രോഗബാധ. അതിന് മുമ്പ് തുടര്‍ച്ചയായി അഞ്ച് ദിവസവും രോഗികളുടെ എണ്ണം 100 കഴിഞ്ഞിരുന്നു. ഇതിന് മുമ്പ് ഏറ്റവും കൂടിയ രോഗബാധ 151 ആയിരുന്നു. സെപ്തംബര്‍ 24ന് വ്യാഴാഴ്ച ആയിരുന്നു ഇത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ: അടിമാലി 200 ഏക്കര്‍ സ്വദേശി(65), അടിമാലി ചോറ്റുപാറ സ്വദേശിനി (45), അടിമാലി സ്വദേശി(50), ഇരുമ്പുപാലം സ്വദേശി(29), ആറാം മൈല്‍ സ്വദേശി(45, ഫോറസ്റ്റ് വാച്ചര്‍), അടിമാലി സ്വദേശികളായ കുടുംബാംഗങ്ങള്‍ പുരുഷന്മാര് (56, 23), സ്ത്രീ- (54), അയ്യപ്പന്‍കാവില്‍ കെ. ചപ്പാത്ത് സ്വദേശി(23), ചക്കുപള്ളം സ്വദേശികളായ ഒരു കുടുംബത്തിലെ ഒരു വയസുകാരന് ഉള്‍പ്പെടെ നാലു പേര്, സ്ത്രീകള്‍(65, 25), പുരുഷന്(73), ചക്കുപള്ളം സ്വദേശികള്‍(70,34), ദേവികുളം സൈലന്റ് വാലി എസ്റേററ്റ് സ്വദേശി(38), ഇടവെട്ടി സ്വദേശികള്‍(61, 40), ഇടവെട്ടി സ്വദേശിനി (26), ഏലപ്പാറ സ്വദേശിനി(47), മേരിഗിരി സ്വദേശിനി(20), കട്ടപ്പന സ്വദേശി(33), കരിങ്കുന്നം സ്വദേശി(21), ബാലന്‍പ്പിള്ളസിറ്റി സ്വദേശിനികള്‍ (46, 21), ആറു വയസുകാരന്, കൊന്നത്തടി സ്വദേശികളായ കുടുംബാംഗങ്ങള്‍(34,33), കുടയത്തൂര്‍ സ്വദേശി(48), കുമാരമംഗലം സ്വദേശി(23), മണക്കാട് സ്വദേശി(40), മറയൂര്‍ സ്വദേശികള്‍, പുരുഷന്(44), സ്ത്രീ(19), മൂന്നാര്‍ സ്വദേശി(36), പഞ്ചായത്ത് ജീവനക്കാരനാണ്.
മുട്ടം സ്വദേശിനി(32), മുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്, സ്ത്രീകള്‍(33,60), രണ്ടു വയസുകാരി, പുരുഷന് (64), കോമ്പയാര്‍ സ്വദേശിനി(38), നെടുങ്കണ്ടം സഹകരണ ബാങ്ക് ജീവനക്കാരി(57), നെടുങ്കണ്ടം പോലീസ് കാന്റീന് ജീവനക്കാരന്(49), നെടുങ്കണ്ടം സ്വദേശികള്‍(39, 45), നെടുങ്കണ്ടം സ്വദേശിനികള്‍(49, 49), പള്ളിവാസല്‍ സ്വദേശികളായ കുടുംബാംഗങ്ങള്‍, സ്ത്രീ(35), പുരുഷന്(14), പീരുമേട് സ്വദേശി(28), പെരുവന്താനം സ്വദേശിനി(47), പുറപ്പുഴ സ്വദേശികള്‍(52, 57), ഖജനാപ്പാറ സ്വദേശി(44), കുരുവിളാസിറ്റി സ്വദേശിനികള്‍(49, 55), കത്തിപ്പാറ സ്വദേശിനികളായ കുടുംബാംഗങ്ങള്‍ (33 ,26, 2 വയസ്), കത്തിപ്പാറ സ്വദേശി (54), സേനാപതി സ്വദേശിനി(55), വെങ്ങല്ലൂര്‍ സ്വദേശികളായ കുടുംബാംഗങ്ങള്‍- 5 പേര് സ്ത്രീ- (20,70,43, 2 വയസ്), പുരുഷന്(40), വെങ്ങല്ലൂര്‍ സ്വദേശികളായ കുടുംബാംഗങ്ങള്‍- സ്ത്രീ(28), പുരുഷന്(35), തൊടുപുഴയിലെ ഹോട്ടല്‍ ജീവനക്കാരായ 4 പേര് (19, 19, 47, 60), കുടയത്തൂര്‍ സ്വദേശി(38), തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്- സ്ത്രീ (27,56), പുരുഷന്(61), ഉണ്ടാപ്ലാവ് സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്- സ്ത്രീ(32,6)
പുരുഷന്(38,27), വെങ്ങല്ലൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്(20,32,60), തൊടുപുഴ സ്വദേശി(82), തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്(50), ഉടുമ്പന്‍ചോല സ്വദേശിനി(27), വണ്ടന്മേട് സ്വദേശി(26), വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍(38, 69,), മുണ്ടന്മുടി സ്വദേശിയായ ഒരു വയസുകാരി, രാജപുരം സ്വദേശി(25), മണിയാറംകുടി സ്വദേശി(47), വാഴത്തോപ്പ് സ്വദേശിനി(31) മണിയാറംകുടി സ്വദേശിനി(42), വെള്ളിയാമറ്റം സ്വദേശികളായ 9 പേര് (പുരുഷന് 63, 38, 12, 19, 63, സ്ത്രീ 59, 23, 11,38), രാമപുരംസ്വദേശി (45), തൃശൂര്‍ സ്വദേശി(52).
ഉറവിടം വ്യക്തമല്ലാത്തവര്‍: അടിമാലി സ്വദേശി(39), അടിമാലി സ്വദേശിയായ മൂന്ന് വയസുകാരി, ഇളംദേശം സ്വദേശിനി(22), ഏലപ്പാറ സ്വദേശിനി(22), കാല്‍വരി മൗണ്ട് സ്വദേശി(48), കല്‍ത്തൊട്ടി സ്വദേശി(28), പന്നൂര് സ്വദേശി (72) കരിങ്കുന്നം സ്വദേശി(54), നെടുങ്കണ്ടം സ്വദേശിനി(25), മുല്ലക്കാനം സ്വദേശി(27), ശാന്തന്‍പാറ സ്വദേശി(31), വെങ്ങല്ലൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്, പുരുഷന്മാര് (25, 14, 53), സ്ത്രീ(43), കാഞ്ഞിരമറ്റം സ്വദേശി(33), തൊടുപുഴ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വടകര സ്വദേശി(53), മ്ലാമല സ്വദേശി(72), 62ാം മൈല്‍ സ്വദേശിനി(52), കലയന്താനി സ്വദേശിനി(34), കാഞ്ഞാര്‍ സ്വദേശി(60), വലക്കുഴി സ്വദേശി(36).
ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 3788 ആയി ഉയര്‍ന്നു. 2722 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 3 പേരുടെ മരിച്ചു. 1063 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. കഴിഞ്ഞ വാരം ആദ്യം വരെ 400ല്‍ താഴെയായിരുന്ന രോഗികള്‍ ഒരാഴ്ചകൊണ്ടാണ് ഇത്ര കണ്ട് ഉയര്‍ന്നത്. ഇന്നലെ മാത്രം 21 പേര് രോഗമുക്തി നേടി.
കണ്ടെയിന്മെന്റ് സോണ്‍
1. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 1, 14 വാര്‍ഡുകള്‍
2. മുട്ടം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന (എ) കളപ്പുര കോളനി ജങ്ഷന് മുതല്‍ ഊരാക്കുന്ന് പള്ളി വരെയുള്ള ഇടപ്പള്ളി റോഡിന്റെ ഇടതുവശത്തുള്ള ഭാഗങ്ങള്‍, (ബി) ഊരാക്കുന്ന് പള്ളി ജംഗ്ഷന് മുതല്‍ കോടതി ജങ്ഷന് വരെയുള്ള തൊടുപുഴ മൂലമറ്റം റോഡിന്റെ ഇടതുവശത്തുള്ള ഭാഗങ്ങള്‍, (സി) കോടതി ജങ്ഷന് മുതല്‍ കോടതിയിലേക്കുള്ള പാലം വരെ റോഡിന്റെ ഇടതുവശം
3. തൊടുപുഴ മുനിസിപ്പാലിറ്റി (എ) 1, 2 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട വെങ്ങല്ലൂര്‍ സിഗ്നല്‍ മുതല്‍ ഇടുക്കി ജില്ലാ അതിര്‍ത്തി വരെ റോഡിന് ഇരുവശവും, (ബി) 1, 35 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷന് മുതല്‍ കോലാനി ബൈപ്പാസ് മുണ്ടിയാടി പാലം വരെ റോഡിന്റെ വലതുവശം (സി) 2, 5 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട വെങ്ങല്ലൂര്‍ സിഗ്നല്‍ മുതല്‍ പ്ലാവിന് ചുവട് മില്ലുംപടി (മഞ്ചേരിക്കണ്ടം ഭാഗം), (ശ്) 2, 5 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷന് മുതല്‍ തൊടുപുഴ റോഡ് മലബാര്‍ വില്ലേജ് ഹോട്ടല്‍ വരെയും. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: