കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസില്‍ നാലാം പ്രതി സന്ദീപ് നായര്‍ കുറ്റസമ്മത മൊഴി നല്കാന് തയാറായി. എന്‍ഐഎ കോടതി അനുമതി നല്കി. സിആര്‍പിസി വകുപ്പ് 163 പ്രകാരമുള്ള മൊഴി കേസില്‍ അപ്രതീക്ഷിത വഴിത്തിരിവാകും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ തനിക്കറിയാമെന്നും കുറ്റസമ്മത മൊഴി കോടതിയില്‍ നല്കാന് തയാറാണെന്നും സന്ദീപ് എന്‍ഐഎയെ വഴി സന്ദീപ് കോടതിയെ അറിയിച്ചു. സന്ദീപ് നായര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതിയില്‍ ഹാജരായത്. സന്ദീപിന്റെ അപേക്ഷ പരിഗണിച്ച കോടതി രഹസ്യമൊഴിയെടുക്കാന്‍ ഉത്തരവിട്ടു. രഹസ്യമൊഴിയെടുക്കുന്നത് കേസില്‍ മാപ്പുസാക്ഷിയാക്കാനോ, കേസില്‍ നിന്ന് ഒഴിവാക്കാനോ അല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സന്ദീപിന്റെ ആവശ്യത്തെ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ എതിര്‍ത്തില്ല. ഈ രഹസ്യമൊഴി തനിക്കെതിരെ തെളിവായി വരുമെന്ന ഉത്തമ ബോധ്യമുണ്ടെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കാമെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. സിആര്‍ പിസി 164 പ്രകാരം മജിസ്ടേറ്റിന് മുന്നില്‍ നല്കുന്ന രഹസ്യമൊഴി കേസില്‍ നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: