കൊച്ചി: മലയാളി താരം കെ.പി. രാഹുല്‍ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്. തൃശൂര്‍ ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് കരിയര്‍ ആരംഭിച്ച രാഹുല്‍ കേരള അണ്ടര്‍ 14 ടീമിലും കളിച്ചു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പിലും ബൂട്ടുകെട്ടി. ഐ ലീഗിന്റെ രണ്ട് സീസണുകളില്‍ ഇന്ത്യന്‍ ആരോസിനായി കളിക്കളത്തിലെത്തിയ രാഹുല്‍ അഞ്ച് ഗോളുകള്‍ നേടി. മൂന്ന് ഗോളിന് വഴിയും ഒരുക്കി. തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നു.
കേരള ബ്ലാസ്റ്റേഴ്സ് എന്റെ വീടാണ്, കൂടുതല്‍ മെച്ചപ്പെടുത്തലിന് തീര്‍ച്ചയായും എനിക്കിവിടെ അവസരം ലഭിക്കും. കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ബ്ലാസ്റ്റേഴ്സില്‍ തുടരുന്നതില്‍ അതിയായ സന്തോഷമുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ മഹത്തായ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്ന് രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: