ദുബായ്: ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ മികവിന് ലഭിച്ച മാന്‍ ഓഫ് മാച്ച് പുരസ്കാരം സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം റഷീദ് ഖാന് ഈ വര്‍ഷം ജൂണില്‍ അന്തരിച്ച തന്റെ അമ്മയ്ക്ക് സമ്മര്‍പ്പിച്ചു.
അഫ്ഗാനിസ്ഥാന് ലെഗ്സ്പിന്നറായ റഷിദ് ഖാന്റെ വിക്കറ്റ് കൊയ്ത്താണ് ദല്‍ഹിക്കെതിരെ ഹൈദരാബാദിന് പതിനഞ്ച് റണ്‍സിന്റെ വിജയം സമ്മാനിച്ചത്. നാല് ഓവറില്‍ പതിനാല് റണ്‍സിന് ഖാന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
തനിക്ക് ലഭിച്ച കളിയിലെ കേമനുള്ള പുരസ്കാരം അമ്മയ്ക്ക് സര്മര്പ്പിക്കുകയാണെന്ന് നിറകണ്ണുകളോടെ റഷീദ് ഖാന് പറഞ്ഞു. എന്റെ ഏറ്റവും വലിയ ആരാധികയായിരുന്നു അമ്മ എന്ന് ഖാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: