കരുനാഗപ്പള്ളി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്ത് കെട്ടുത്സവം സംഘടിപ്പിച്ച ഓച്ചിറ ക്ഷേത്ര ഭരണ സമിതിക്കെതിരെചട്ടലംഘന നിയമപ്രകാരം കേസെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ക്ഷേത്ര ദര്‍ശനത്തിനു പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളപ്പോള്‍ ഭരണസമിതിയിലെ ഒരു ഭാരവാഹിയുടെ ഇഷ്ടക്കാരുടെ കാളയെ മാത്രം കെട്ടി എഴുന്നള്ളിക്കാനെടുത്ത തീരുമാനമാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. നേര്‍ച്ചയായി പത്തിന് താഴെ ആളുകള്‍ മാത്രം ചേര്‍ന്ന് കൊണ്ടുവന്ന രണ്ട് ചെറിയ കാളകളെ കൂടി അകത്ത് കയറ്റുന്നതിന് പകരം അവരെ നേരിടുന്നതിനും മര്‍ദ്ദിക്കുന്നതിനും പോലീസിനോട് ആവശ്യപ്പെടുകയാണ് ഭരണസമിതി ചെയ്തതെന്ന് വിഎച്ച്പി ആരോപിച്ചു.
മാര്‍ക്സിസ്റ്റ് നേതാവ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവ് സെക്രട്ടറിയും ആയിട്ടുള്ള ഭരണസമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് ഭക്തജനങ്ങളെ മര്‍ദ്ദിക്കുകയും കെട്ടുകാളകളെ വലിച്ച് പുറത്തിടുകയുമായിരുന്നു. ക്ഷേത്രാചാരലംഘനങ്ങള് പതിവാക്കിയ ഈ രാഷ്ട്രീയ ഭരണ സമിതി രാജി വെക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: