പത്തനാപുരം: പത്തനാപുരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളള പത്തനാപുരം സിഐ ജെ. രാജീവ്, എസ്ഐ സുബിന് തങ്കച്ചന് ഉള്‍പ്പെടെ പതിനാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി.
കുളത്തൂപ്പുഴ സിഐ ഗിരീഷ്കുമാറിന് പകരം ചുമതല നല്കി. കുണ്ടറ സ്വദേശിയായ സിവില്‍ പോലീസ് ഓഫീസറുടെ പരിശോധനാഫലം ഇന്നലെ പുറത്തുവന്നപ്പോഴാണ് കോവിഡ് പോസിറ്റീവായത്. അടുത്തിടെ ശാസ്താം കോട്ട സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന്റെ ഡ്യൂട്ടിക്കായി ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു.
പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്ത ഏതാനും പോലീസുകാര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ കൊല്ലത്ത് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് രണ്ടാമത് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ രണ്ടുദിവസവും പത്തനാപുരത്ത് ജോലിക്കെത്തിയിരുന്നു. പോലീസ് സ്റ്റേഷന് അഗ്നിശമനസേന അണുവിമുക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: