പഴയങ്ങാടി: നിര്‍മാണ പ്രവര്‍ത്തനത്തിന്റ മികവില്‍ ഏറെ വിവാദമായ രണ്ടാം പാലാരിവട്ടം പാലം എന്ന് പഴികേട്ട പഴയങ്ങാടി പാപ്പിനിശേരി കെഎസ്ടിപി റോഡിലെ താവം മേല്‍പ്പാലത്തിലെ പ്രധാന തൂണില്‍ വിള്ളല്‍ വീണ നിലയില്‍.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴെക്കും പാലത്തിലെ സ്ലാമ്പുകളില് വിള്ളല്‍ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ഭരണ പ്രതിപക്ഷ കക്ഷികളെത്തി പ്രതിഷേധിച്ചപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് അറ്റകുറ്റപണികള്‍ നടത്തിയത്. ഗതാഗതത്തിന് തുറന്ന് കൊടുത്ത് രണ്ട് വര്‍ഷമാകുമ്പോഴാണ് ഇപ്പോള്‍ റെയില്‍വേ ക്രേസിങ്ങിന് സമീപമുള്ള തൂണില്‍ വിള്ളല്‍ വീണ നിലയിലും കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്ന് പോയി തുരുമ്പെടുത്ത് ദ്രവിച്ച കമ്പികള്‍ പുറത്തായ നിലയിലും കാണപ്പെടുന്നത്.
കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഏത് നേരത്തും വിഴാറായ നിലയിലുമാണ്. കൂടാതെ റെയില്‍വേ മേല്‍പാലത്തിലെ കോണ്‍ക്രീറ്റ് സ്ലാമ്പുകളെ തമ്മില്‍ യോജിപ്പിക്കുന്ന ഇരുമ്പ് പട്ടമുറിഞ്ഞ നിലയിലയിലും മേല്പാലത്തില് ടാറിങ്ങ് ഇളകി കുഴികള്‍ രൂപപെട്ട നിലയിലുമാണുള്ളത്. ഇത് ഇരുചക്രവാഹനയാത്ര ദുസ്സഹമാക്കുകയാണ്.
അശാസ്ത്രിയമായ റോഡ് പാലം നിര്‍മാണം എന്ന പരാതി നിലനില്‍ക്കേയാണ് വിണ്ടും പാലത്തിലെ തൂണില്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. ആര്‍ഡിഎസ് കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: