നാഗ്പൂര്‍: അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ത്ത കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് രാഷ്ട്രീയ സ്വയംസേവക് സംഘം. രാജ്യത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ സമൂഹം ഐക്യത്തോടെ പ്രവര്‍ത്തിക്കണം. തര്‍ക്ക മന്ദിരം പൊളിച്ച കേസിലെ സിബിഐ കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നു ട്വിറ്ററിലൂടെയാണ് ആര്‍എസ്എസ് പ്രതികരണം അറിയിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ പുരോഗതിയ്ക്കായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര് കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി ട്വീറ്റ് ചെയ്തു.
അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ ലഖ്നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ തെളിവില്ല. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയെല്ലാം വെറുതെ വിട്ടു. മന്ദിരം തകര്‍ത്തത് ആസൂത്രിതമല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ 32 കുറ്റാരോപിതരേയും കുറ്റവിമുക്തരാക്കി കോടതി അറിയിച്ചു.
198/1992 ഗൂഢാലോചനക്കേസിലാണ് വിധി പ്രസ്താവന നടത്തിയിരിക്കുന്നത്. 2000 പേജുള്ളതാണ് വിധി. വിധിയുടെ പശ്ചാത്തലത്തില്‍ യുപിയില്‍ അടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കം 32 പേരാണ് ആരോപണ വിധേയരായി പട്ടികയിലുള്ളത്. 28വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ഇന്ന് വിധി പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: