കുന്നത്തൂര്‍: പള്ളിവക വസ്തുവില്‍ നിന്നും അനധികൃതമായി കര മണ്ണ് ഖനനം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. നെടിയവിള-ചീക്കല്‍ക്കടവ് റോഡില്‍ തുരുത്തിക്കര വിജയറാണി ലത്തീന്‍ കത്തോലിക്ക പള്ളിക്ക് പിറകില്‍ നിന്നുമാണ് അനധികൃതമായി കരമണ്ണ് ഖനനം ചെയ്ത് കടത്തുന്നത്.
ഇന്നലെ പുലര്‍ച്ചെ ശാസ്താംകോട്ട കണ്ട്രോള് റൂം പോലീസ് മണ്ണ് കടത്തിയ ഒരു ലോറി ഭരണിക്കാവിന് സമീപത്തു നിന്നും പിടികൂടിയിരുന്നു. മണ്ണ് ലോറി പോലീസ് പിടിച്ചതറിഞ്ഞ് ഖനന സ്ഥലത്തുണ്ടായിരുന്ന മണ്ണ് മാന്തിയന്ത്രവും ലോറികളും കടന്നുകളയുന്നതിനിടെയാണ് ഒരു ലോറി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞത്.
നിര്‍ധന കുടുംബത്തിന്റെ വീടിനോട് ചേര്‍ന്നാണ് ലോറി വീണത്. ചെറിയ പരുക്ക് പറ്റിയ ഡ്രൈവറും മറ്റുള്ളവരും പോലീസ് എത്തുന്നതിന് മുമ്പ് തന്നെ കടന്നു കളഞ്ഞു.
പള്ളി അധികാരികള്‍ ഇവിടെ നിന്നും വന്‍തോതിലാണ് മണ്ണ് കടത്തുന്നത്. പള്ളിയുടെ മറവില്‍ നടത്തുന്ന ഖനനത്തിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ നടപടികളെടുത്തില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: