കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അടിയന്തിരമായി ഹര്‍ജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ലൈഫ് മിഷന് കരാറില്‍ സര്‍ക്കാറിന് പങ്കില്ല. റെഡ് ക്രെസന്റും യൂണിടാകും ഫ്ളാറ്റ് നിര്‍മാണത്തിനുള്ള കരാറില്‍ എര്‍പ്പെട്ടത്. സിബിഐയുടെ എഫ്ഐആര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ അന്വേഷണത്തിനെതിരെ അപ്പീല്‍ പോവാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ദല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് രാജ്യത്തെ അഴിമതി കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. അഴിമതി കേസുകള്‍ അന്വേഷിക്കുന്നതിനായി കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്ക് മുന്‍കൂട്ടി നല്‍കിയിട്ടുമുണ്ട്.
എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സിബിഐ കേസെടുത്തെന്ന് ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: