Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘മനുഷ്യാവകാശ കച്ചവടം ഇനി ഇവിടെ നടക്കില്ല; ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ ഒളി അജണ്ട സ്പഷ്ടം; ബിജെപി ദേശീയ വക്താവ് രാജീവ് ചന്ദ്രശേഖര്‍ എംപി എഴുതുന്നു

ത്. നമ്മുടെ നാട്ടില്‍ അവര്‍ പട്ടാപ്പകല്‍ നടത്തിക്കൊണ്ടിരുന്ന നഗ്‌നമായ നിയമലംഘനങ്ങള്‍ കണ്ടുപിടിക്കപ്പെട്ട്, അതിന്റെ പേരില്‍ നിയമം അനുശാസിക്കുന്ന നടപടികള്‍ ഉണ്ടായപ്പോഴാണ്, അവര്‍ 'കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടല്‍' എന്നൊരു പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 05:51 pm IST
in Main Article

ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ന് അതിന്റെ ഇന്ത്യയിലെ മനുഷ്യാവകാശത്തിന്റെ പേരിലുള്ള ‘കച്ചവടം’ അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്നാട്ടില്‍ നിലവിലുള്ള നിയമങ്ങളുടെ തീക്ഷ്ണമായ നിരീക്ഷണത്തിനു മുന്നില്‍ ആംനെസ്റ്റിയുടെ ‘കച്ചവടതന്ത്ര’ങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവാത്ത സാഹചര്യം സംജാതമായതിന്റെ പേരിലാണ് ഇപ്പോള്‍ ഈ പലായനം സംഭവിച്ചിരിക്കുന്നത്. നമ്മുടെ നാട്ടില്‍ അവര്‍ പട്ടാപ്പകല്‍ നടത്തിക്കൊണ്ടിരുന്ന നഗ്‌നമായ നിയമലംഘനങ്ങള്‍ കണ്ടുപിടിക്കപ്പെട്ട്, അതിന്റെ പേരില്‍ നിയമം അനുശാസിക്കുന്ന നടപടികള്‍ ഉണ്ടായപ്പോഴാണ്, അവര്‍ ‘കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടല്‍’ എന്നൊരു പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.  

കുറ്റം ചെയ്തവര്‍ക്കുനേരെ നിയമത്തിന്റെ കരങ്ങള്‍ നീണ്ടുചെല്ലുമ്പോള്‍, അവരില്‍ നിന്നും പരിചയെന്നോണം ‘ഇരവാദം’ എന്ന പ്രഹസനം ഉണ്ടാകുന്നത് ഇതാദ്യമായിട്ടൊന്നുമല്ല.  ഈ കേസില്‍ അങ്ങനെ ഒരാരോപണം നേരിടുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണ്. ഈ സംഘടനയ്‌ക്കെതിരെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ പേരില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. ഇങ്ങനെ ഒരു അന്വേഷണം തടയാന്‍ വേണ്ടി നാട്ടിലെ നിയമ വ്യവസ്ഥ അനുവദിച്ചിട്ടുള്ള സകല പ്രതിരോധ മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ട ശേഷമാണ് ഇങ്ങനെ ഒരു ഒളിച്ചോട്ടം എന്ന വസ്തുത എത്ര സൗകര്യപൂര്‍വമാണ് അവര്‍ മറച്ചുവെക്കുന്നത്.  

വിദേശഫണ്ടുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ സന്നദ്ധസംഘടനകള്‍ക്കു മുന്നില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും നിലവിലുണ്ട്. വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കുന്ന ഏതൊരു എന്‍ജിഒയും FCRA അഥവാ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍സ് റെഗുലേഷന്‍ ആക്ട് മുന്നോട്ടുവെക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥമാണ്. ഇങ്ങനെ ഒരു നിയമം നമ്മുടെ നാട്ടില്‍ നടപ്പില്‍ വരുന്നത് 2010 -ലാണ്. വിദേശത്തുനിന്ന് നമ്മുടെ നാട്ടിലെ സന്നദ്ധ സംഘടനകളുടെയോ വ്യക്തികളുടെയോ കമ്പനികളുടെയോ ഒക്കെ അക്കൗണ്ടിലേക്ക് വരുന്ന വിദേശധനസഹായങ്ങള്‍ ഒരു കാരണവശാലും നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്‌ക്കും താത്പര്യങ്ങള്‍ക്കും വിഘാതമാകുന്നില്ല എന്നുറപ്പിക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്റ് ഇങ്ങനെ ഒരു നിയമം നടപ്പിലാക്കിയിട്ടുള്ളത്.  

ചില വിദേശ സംഘടനകള്‍ക്കെങ്കിലും, ഇന്നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങളെ മാനിക്കേണ്ടതില്ല എന്നൊരു തെറ്റിദ്ധാരണ ഉള്ളിലുദിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അക്കൂട്ടത്തില്‍ ഒന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ എന്ന ഈ സംഘടന. ആംനെസ്റ്റിയോട് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി ചോദിച്ചത് തികച്ചും ന്യായമായ ചില വിശദീകരണങ്ങള്‍ മാത്രമാണ്. പരമാധികാരമുള്ള ഒരു രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്ന ഏതൊരു വിദേശസംഘടനയും സ്വാഭാവികമായും പാലിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സാമാന്യമായ വിവരങ്ങള്‍ മാത്രമാണ്  അത്.  

ആംനെസ്റ്റിയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി വന്നുചേര്‍ന്നിട്ടുള്ള സാമ്പത്തിക സഹായങ്ങളുടെ സ്രോതസ്സ് പരിശോധിച്ചപ്പോള്‍ വെളിപ്പെട്ടത്, ഈ സംഘടന ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് എന്നതാണ്. അതിന് ആകെ കിട്ടിയിട്ടുള്ള ഒരേയൊരു FCRA അപ്പ്രൂവല്‍ 2000 ഡിസംബറിലേതാണ്. 2010 -ല്‍ ഈ നിയമം വന്ന ശേഷം അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ ഈ അപ്രൂവല്‍ പുതുക്കേണ്ടതുണ്ട്. അവര്‍ അത് ചെയ്തിട്ടില്ല. പലതവണ FCRA അപ്പ്രൂവല്‍ നിഷേധിക്കപ്പെട്ട സാഹചര്യം മാത്രമാണ് നിലനില്‍ക്കുന്നത് എങ്കിലും, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന, അതൊന്നും മാനിക്കാതെ നിരവധി തവണ വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ചു. അതിനായി അവര്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍(AIF), ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(AIIPL), ഇന്ത്യന്‍സ് ഫോര്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ട്രസ്റ്റ്(IAIT), ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ ഫൗണ്ടേഷന്‍ (AISAF)  എന്നിങ്ങനെ പല പേരുകളിലുള്ള സ്ഥാപനങ്ങളാണ്. ഇതൊക്കെയും അവര്‍ ചെയ്തിട്ടുള്ളത് FCRA പാലിക്കാതിരിക്കാനും, അതിന്റെ ജാഗ്രതയില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടി മാത്രമാണ്.  

ആംനെസ്റ്റിയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ വളരെ കൃത്യമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പലവട്ടം അനുമതി നിഷേധിച്ചിട്ടും, അവര്‍ നിയമവിരുദ്ധമായി പലതവണ നമ്മുടെ നാട്ടിലേക്ക് വിദേശ ഫണ്ടുകള്‍ ആരുമറിയാതെ കൊണ്ടുവന്നിറക്കിയിട്ടുണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ എന്നത് ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആണെന്നാണ് വയ്‌പ്പെങ്കിലും, അത് ക്രമവിരുദ്ധമായി പല പ്രവൃത്തികളും തികഞ്ഞ ലാഭേച്ഛ ഒന്നുമാത്രം മുന്നില്‍ കണ്ടുകൊണ്ട് നടത്തിയിട്ടുണ്ട്.  

യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന പത്തുവര്‍ഷക്കാലം ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കെട്ടിപ്പൊക്കിവെച്ച മനക്കോട്ട, അവര്‍ ഇന്നാട്ടിലെ നിയമങ്ങള്‍ക്ക് അതീതരാണ് എന്നതാണ്. അത് തകര്‍ന്നു തരിപ്പണമായതിന്റെ ജാള്യതയാണ്, കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നു എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലെ ചേതോവികാരം. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ FCRA പോലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതില്‍ അവര്‍ക്കുള്ള ഭീതിയാണ് ഈ മുറവിളിക്ക് പിന്നിലുള്ളത്.

ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെക്കുറിച്ചുള്ള പരാതികള്‍ സാമ്പത്തിക ക്രമക്കേടുകളില്‍ ഒതുങ്ങി നില്‍ക്കുന്നവയാണ് എന്നതാണ് സത്യം. ഗാര്‍ഡിയന്‍ പത്രത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്,  ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ ഉന്നതസ്ഥാനത്തിരുന്ന ഗീതാ സഹ്ഗല്‍ എന്ന വനിത, ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിനെ വിശേഷിപ്പിച്ചത്, ‘മൂല്യങ്ങള്‍ നഷ്ടമായ ഒരു സംഘടന’എന്നാണ്. അവരുടെ ഓഫീസുകളില്‍ നടക്കുന്ന ബുള്ളിയിങ്ങിനെപ്പറ്റിയും, പരസ്യമായ അവഹേളനങ്ങളെക്കുറിച്ചും, അധികാരത്തിന്റെ ദുര്‍വിനിയോഗത്തെക്കുറിച്ചും ഒക്കെയുള്ള പരാമര്‍ശങ്ങള്‍ 2019 ഫെബ്രുവരിയില്‍ വന്ന മറ്റൊരു ലേഖനത്തിലും ഉണ്ടായിട്ടുള്ളതാണ്. 

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ  ഒളി ‘അജണ്ട’ വളരെ സ്പഷ്ടമാണ്. മനുഷ്യാവകാശം എന്നതിനെ ഒരു മറയായി എടുത്തുപയോഗിച്ചുകൊണ്ട് സമൂഹത്തില്‍ ജനങ്ങളെ പരസ്പരം വിഭജിക്കുന്ന, തമ്മില്‍ തെറ്റിക്കുന്ന, അക്രമത്തിനു വരെ പ്രേരണ നല്‍കുന്ന ഒന്നാണ് അവരുടെ നയപരിപാടികള്‍ ഒക്കെയും. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ വികാരം ജനങ്ങളില്‍ പരത്താന്‍ വേണ്ടി അവര്‍ സാധ്യമായതൊക്കെ ചെയ്തത് നമ്മള്‍ കണ്ടതാണ്. സിഎഎ   മുസ്ലിം വിരുദ്ധമാണ് എന്ന ദുഷ്പ്രചാരണം സമൂഹത്തില്‍ നടത്തിയതിനുപിന്നിലെ പ്രധാന ഉത്തരവാദികളില്‍ ഒന്ന് ഈ മനുഷ്യാവകാശത്തിന്റെ മുഖംമൂടിയണിഞ്ഞുകൊണ്ട് ജനദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സംഘടനയാണ്.  

ആംനെസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന എല്ലാക്കാലത്തും മനുഷ്യാവകാശങ്ങളുടെ മറവില്‍ രാജ്യങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ മുന്നിട്ടിറങ്ങുന്ന ഒരു സംഘടനയാണ്. എന്നും പാശ്ചാത്യ രാജ്യങ്ങളുടെ താത്പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയിട്ടുള്ള ഈ സംഘടനയില്‍ ഇന്ന് നുഴഞ്ഞു കയറിയിട്ടുള്ളത് ലിബറല്‍ ലെഫ്റ്റിസ്റ്റ് അരാജകവാദികളുടെ ഒരു കോക്കസാണ്.

 ഇസ്ലാമിക തീവ്രവാദ സംഘടനകളുമായിട്ടുള്ള ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ വര്‍ധിച്ചു വന്ന ബന്ധങ്ങളില്‍ പ്രതിഷേധിച്ചിട്ടാണ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ അനന്തരവളുടെ മകളും, നയന്‍താര സെഹ്ഗാളിന്റെ മകളുമായ ഗീത സെഹ്ഗാള്‍ ഈ സംഘടനയിലെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിറങ്ങിപ്പോയത്. ഇടതു തീവ്രവാദികളെയും, ഇസ്ലാമിക തീവ്രവാദികളെയും, നക്‌സലൈറ്റുകളെയും, അരാജക വാദികളെയും, ഭീകരവാദികളെയും ഒക്കെ പിന്തുണച്ചു പോന്നിട്ടുള്ള പാരമ്പര്യമാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന് ഉള്ളത്.  

നമ്മുടെ ഭരണഘടന ഇന്നോളം അനുവദിച്ചു നല്‍കിയിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഒക്കെ സംരക്ഷണത്തിലാണ് ഈ സംഘടന എന്നും തഴച്ചു വളര്‍ന്നിട്ടുള്ളത്. അതിന്റെ പേരിലാണ് നമ്മുടെ നാട്ടിലെ പൊലീസിന്റെയും പട്ടാളത്തിന്റെയും ഒക്കെ മേല്‍ എന്നുമെന്നും കുതിരകയറിയിട്ടും ഈ  സംഘടന നിയമനടപടികളില്‍ നിന്ന് രക്ഷപ്പെട്ടു നിന്നിട്ടുള്ളത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റേതൊരു സംഘടനയില്‍ നിന്നും എന്നപോലെ, ആംനെസ്റ്റി ഇന്റര്‍നാഷണലില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒരേയൊരു പ്രതീക്ഷ മാത്രമാണുള്ളത്.

 അത്, ഇന്നാട്ടില്‍ മറ്റുള്ളവര്‍ക്കൊക്കെ ബാധകമായ, നമ്മുടെ പാര്‍ലമെന്റ് പാസ്സാക്കിയ, ജനാധിപത്യത്തിന്റെ പ്രതീകങ്ങളായ നമ്മുടെ നിയമങ്ങള്‍ യഥാവിധി പാലിച്ചുകൊണ്ടുമാത്രം നിങ്ങളുടെ ഇന്ത്യന്‍ മണ്ണിലെ പ്രവര്‍ത്തനങ്ങള്‍ തുടരുക. അല്ല, ഇനിയും ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എങ്കില്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും തയ്യാറായിക്കൊള്ളുക. വിദേശത്ത് വേരുകളുള്ള ഒരു എന്‍ജിഒ ആണ് നിങ്ങളുടേത് എന്നത് ഇന്നാട്ടിലെ നിയമങ്ങളെ കാറ്റില്‍ പറത്താനുള്ള ലൈസന്‍സ് അല്ല എന്നത് ഓര്‍ക്കുക. ഓര്‍ത്താല്‍ നന്ന്..!

Tags: amnesty internationalRajeev Chandrasekharmodi government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍, മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബി ജെ പിയിലേക്ക്

Kerala

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെന്ന് രാജീവ് ചന്ദ്രശേഖര്‍, 140 മണ്ഡലങ്ങളിലും മത്സരിക്കും, മാറാത്തത് മാറും, ഇനി കേരളം വളരും

Kerala

‘മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായി രാഷ്‌ട്രീയത്തെ കാണുന്നു, കോണ്‍ഗ്രസിലും സിപിഎമ്മിലും കുടുംബവാഴ്ച : രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.