കാസര്‍കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 38 പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. രണ്ട് ദിവസങ്ങളിലായി ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനില്‍ ലൈവായാണ് നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പ് വഴി സ്ത്രീ,പട്ടികജാതി,പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളെയാണ് തെരഞ്ഞെടുത്തത്. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ലൈവായി സംഘടിപ്പിക്കുന്നത് കേരളത്തില്‍ ഇതാദ്യം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി അതത് പഞ്ചായത്തുകള്‍ക്ക് നറുക്കെടുപ്പ് വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. നറുക്കെടുപ്പ് സ്ഥലത്ത് ബന്ധപ്പട്ട പഞ്ചായത്ത് സെക്രട്ടറിയും രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ പ്രതിനിധിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് സന്നിഹിതരായിരുന്നത്. ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.രവികുമാര്‍, എ.കെ രമേന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ജോയ്സണ്‍ മാത്യൂ, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന് എന്നിവര്‍ നറുക്കെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. ഇനി ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന് നടത്തും.
പള്ളിക്കര പഞ്ചായത്ത് – നാലാം വാര്‍ഡ് അമ്പങ്ങാട്,ആറാം വാര്‍ഡ് പനയാല്‍, ഒന്‍പതാം ബംഗാട്,പത്താം വാര്‍ഡ് കുന്നൂച്ചി, 11 ാം വാര്‍ഡ് വെളുത്തോളി, 13 ാം വാര്‍ഡ് പാക്കം, 15 കീക്കാന്‍, 17ാം വാര്‍ഡ് പൂച്ചക്കാട്, 19 പള്ളിപ്പുഴ, 20 കരുവാക്കോട് 21 പള്ളിക്കര (സ്ത്രീ സംവരണം), 12 ാം വാര്‍ഡ് ആലക്കോട് (പട്ടികജാതി സംവരണം)
അജാനൂര്‍ പഞ്ചായത്ത് – ഒന്നാം വാര്‍ഡ് രാവണീശ്വരം, മൂന്ന് വേലശ്വരം, നാലാം വാര്‍ഡ് മഡിയന്‍,അഞ്ചാം വാര്‍ഡ് മാണിക്കോത്ത്, എട്ടാം വാര്‍ഡ് കാട്ടുകുളങ്ങര, പത്താം വാര്‍ഡ് രാംനഗര്‍, പത്തിനൊന്നാം വാര്‍ഡ് പള്ളോട്ട്, 12 ാം വാര്‍ഡ് കിഴക്കുംകര, 13 ാം വാര്‍ഡ് തുളിച്ചേരി, 14ാം അതിഞ്ഞാല്‍, 20 ാം വാര്‍ഡ് മല്ലികമാള്‍, 22ാം വാര്‍ഡ് ബാരിക്കാട് (സ്ത്രീ സംവരണം), ആറാം വാര്‍ഡ് അടോട്ട് (പട്ടികജാതി സംവരണം).
പുല്ലൂര്‍-പെരിയ പഞ്ചായത്ത് – ഒന്നാം വാര്‍ഡ് കുണിയ, രണ്ടാം വാര്‍ഡ് ആയമ്പാറ, മൂന്നാം വാര്‍ഡ് കൂടാനം, നാലാം വാര്‍ഡ് തന്നിതോട്, ആറാം വാര്‍ഡ് ഇരിയ, എട്ടാം വാര്‍ഡ് അമ്പലത്തറ, പത്താം വാര്‍ഡ് വിഷ്ണുമംഗലം, 13 ാം വാര്‍ഡ് കേളോത്ത്, 15 ാം വാര്‍ഡ് കായക്കുളം, (സ്ത്രീ സംവരണം), അഞ്ചാം വാര്‍ഡ് കല്യോട്ട് (പട്ടികവര്‍ഗ്ഗ സംവരണം)
കാറഡുക്ക ഗ്രാമപഞ്ചായത്ത് – ഒന്നാം വാര്‍ഡ് പണിയ, രണ്ടാം വാര്‍ഡ് മുണ്ടോള്‍, നാലം വാര്‍ഡ് ആലന്തടുക്ക, എട്ടാം വാര്‍ഡ് കുണ്ടാര്‍, 11 ാം വാര്‍ഡ് ബളക്ക, 13 ാം കൊട്ടംകുഴി, 14 ാം വാര്‍ഡ് കാറഡുക്ക, 15 ാം വാര്‍ഡ് ബെര്‍ലം(സ്ത്രീ സംവരണം), 12 ാം വാര്‍ഡ് മൂടംകുളം (പട്ടികജാതി സംവരണം) ഉദുമ പഞ്ചായത്ത്- നാലാം വാര്‍ഡ് അരമങ്ങാനം, ആറാം വാര്‍ഡ് വെടിക്കുന്ന്, ഏഴാം വാര്‍ഡ് നാലാംവാതുക്കല്, എട്ടാം വാര്‍ഡ് എരോല്‍, പത്താം വാര്‍ഡ് ആറാട്ടുകടവ്, 11 ാം വാര്‍ഡ് മുതിയക്കാല്‍, 15 ാം വാര്‍ഡ് ബേക്കല്‍, 17 ാം വാര്‍ഡ് പാലക്കുന്ന്, 18 ാം വാര്‍ഡ് കരിപ്പോടി, 19 ാം വാര്‍ഡ് പള്ളം തെക്കേക്കര, 21 ാം വാര്‍ഡ് അംബികാ നഗര്‍, (സ്ത്രീ സംവരണം), ഒന്നാം വാര്‍ഡ് ബേവൂരി (പട്ടികജാതി സംവരണം)
കുമ്പടാജെ ഗ്രാമപഞ്ചായത്ത് – ഒന്നാം വാര്‍ഡ് അന്നടുക്ക, രണ്ടാം വാര്‍ഡ് മുനിയൂര്‍, മൂന്നാം വാര്‍ഡ് കുമ്പടാജെ, അഞ്ചാം വാര്‍ഡ് ചെറൂണി, എട്ടാം വാര്‍ഡ് ഒടമ്പള, 12 ാം വാര്‍ഡ് അഗല്‍പാടി, 13 ാം വാര്‍ഡ് ഉബ്രംഗള (സ്ത്രീ സംവരണം), ഒന്‍പതാം വാര്‍ഡ് മവ്വാര്‍ (പട്ടികജാതി സംവരണം)
വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് – ഒന്നാം വാര്‍ഡ് പാവൂര്‍, അഞ്ചാം വാര്‍ഡ് ബോഡ്ഡോഡി, എട്ടാംവാര്‍ഡ് തലെക്കി, ഒന്‍പതാം വാര്‍ഡ് സോഡംകൂര്‍, 11 ാം വാര്‍ഡ് കൊണിബൈല്, 12 ാം വാര്‍ഡ് കൊട്ലമൊഗരു, 14 ാം വാര്‍ഡ് വോര്‍ക്കാടി, 15 വാര്‍ഡ് നല്ലെങ്കീ (സ്ത്രീ സംവരണം), രണ്ടാം വാര്‍ഡ് കേടുംമ്പടി (പട്ടികജാതി സംവരണം)
മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് – രണ്ടാം വാര്‍ഡ് ഉപ്പള ഗേറ്റ്, മൂന്നാം വാര്‍ഡ് മുളിഞ്ച, ഏഴാം വാര്‍ഡ് പ്രതാപ് നഗര്‍,എട്ടാം വാര്‍ഡ് ബേക്കൂര്‍, ഒന്‍പതാം വാര്‍ഡ് കുബണൂര്‍, 12 ാം വാര്‍ഡ് ഇച്ചിലംങ്കോട്, 13 ാം വാര്‍ഡ് മുട്ടം, 14 ാം വാര്‍ഡ് ഒളയം, 15 ാം വാര്‍ഡ് ഷിറിയ, 16 ാം വാര്‍ഡ് ബന്തിയോട്, 19 ാം വാര്‍ഡ് മംഗല്പാടി, 22 ാം വാര്‍ഡ് ബപ്പായിതോട്ടി(സ്ത്രീ സംവരണം), 21 ാം വാര്‍ഡ് നയാബസാര്‍ (പട്ടികജാതി സംവരണം)
മടിക്കൈ ഗ്രാമപഞ്ചായത്ത് – അഞ്ചാം വാര്‍ഡ് കാഞ്ഞിരപ്പൊയില്‍, ഏഴാം വാര്‍ഡ് ചെരണത്തല, എട്ടാംവാര്‍ഡ് കോളിക്കുന്ന്, ഒന്‍പതാം വാര്‍ഡ് എരിക്കുളം, 11 ാം വാര്‍ഡ് കക്കാട്, 12 ാം വാര്‍ഡ് അടുത്തത് പറമ്പ്, 13 ാം വാര്‍ഡ് ചാളക്കടവ്, 14 ാം വാര്‍ഡ് കീക്കാങ്കോട്ട്(സ്ത്രീ സംവരണം), മൂന്നാം വാര്‍ഡ് വെള്ളാച്ചേരി (പട്ടികജാതി സംവരണം)
മീഞ്ച ഗ്രാമഞ്ചായത്ത് – മൂന്നാം വാര്‍ഡ് തലേകള, നാലാം വാര്‍ഡ് മീഞ്ച, അഞ്ചാം വാര്‍ഡ് ബേരികെ, ഏഴാം വാര്‍ഡ് ചിഗുരുപാദെ, എട്ടാം വാര്‍ഡ് ബാളിയൂര്‍, 11 ാം വാര്‍ഡ് മജിബൈല്‍, 12 ാം വാര്‍ഡ് ദുര്ഗ്ഗി പള്ള, 14 ാം വാര്‍ഡ് കടമ്പാര്‍ (സ്ത്രീ സംവരണം), ഒന്നാം വാര്‍ഡ് മജിര്‍പള്ള (പട്ടികജാതി സംവരണം)
ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് – ഒന്നാം വാര്‍ഡ് ഇന്ദുമൂല, നാലാം വാര്‍ഡ് മരതമൂല, ആറാം വാര്‍ഡ് കക്കബെട്ടു 11 ാം വാര്‍ഡ് കായിമാല, 12 ാം വാര്‍ഡ് പനയാല, 13 ാം വാര്‍ഡ് കിന്നിംഗാര്‍(സ്ത്രീ സംവരണം), പത്താം വാര്‍ഡ് നാട്ടക്കല്(പട്ടികജാതി സംവരണം), മൂന്നാം വാര്‍ഡ് കൊളതപ്പാറ (പട്ടികജാതി സ്ത്രീ സംവരണം)
മുളിയാര്‍ ഗ്രാമപഞ്ചായത്ത് – നാലാം വാര്‍ഡ് ശ്രീഗിരി, അഞ്ചാം വാര്‍ഡ് പാത്തനടുക്കം, ഒന്‍പതാം വാര്‍ഡ് ഇരിയണ്ണി, പത്താം വാര്‍ഡ് ബേപ്പ്, 11 ാം വാര്‍ഡ് മുളിയാര്‍, 12 ാം വാര്‍ഡ് ബോവിക്കാനം, 14 ാം വാര്‍ഡ് മൂലടുക്കം, 15 ാം വാര്‍ഡ് നെല്ലിക്കാട് (സ്ത്രീ സംവരണം), 13 ാം വാര്‍ഡ് ബാലനടുക്കം(പട്ടികജാതി സംവരണം)
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് – ഒന്നാം വാര്‍ഡ് ബേത്തൂര്‍പ്പാറ, മൂന്നാം വാര്‍ഡ് ശങ്കരംപാടി, നാലാംവാര്‍ഡ് ഒറ്റമാവുങ്കാല്‍, എട്ടാം വാര്‍ഡ് വീട്ടിയാടി, 12 ാം വാര്‍ഡ് ആലിനുതാഴെ, 14 ാം വാര്‍ഡ് ഞെരു(സ്ത്രീ സംവരണം), 15 ാം വാര്‍ഡ് കളക്കര(പട്ടികവര്‍ഗ്ഗ സംവരണം), രണ്ടാം വാര്‍ഡ് ചാടകം, ഒന്‍പതാം വാര്‍ഡ് ചുരിത്തോട് (പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം)
ബേഡടുക്ക ഗ്രാമപഞ്ചായത്ത് – ഒന്നാം വാര്‍ഡ് കല്ലളി, രണ്ടാം വാര്‍ഡ് വരിക്കുളം, മുന്നാം വാര്‍ഡ് മരുതടുക്കം, അഞ്ചാം വാര്‍ഡ് ബീംബുങ്കാല്‍, ഏഴാം വാര്‍ഡ് കുണ്ടൂച്ചി, ഒന്‍പതാം വാര്‍ഡ് പെരിങ്ങാനം, 12 ാം വാര്‍ഡ് മുന്നാട്, 15 ാം വാര്‍ഡ് ബെരിദ(സ്ത്രീ സംവരണം), പത്താം വാര്‍ഡ് പുലിക്കോട് (പട്ടികവര്‍ഗ്ഗ സംവരണം), എട്ടാം വാര്‍ഡ് ബേഡകം ( പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം)
ദേലംമ്പാടി ഗ്രാമപഞ്ചായത്ത് – ഒന്നാം വാര്‍ഡ് ഉജ്ജം പാടി, രണ്ടാം വാര്‍ഡ് ദേലംമ്പാടി, ആറാം വാര്‍ഡ് ബെള്ളക്കാന, പത്താം വാര്‍ഡ് ബളവന്തടുക്ക, 12 ാം വാര്‍ഡ് അഡൂര്‍,14 ാം വാര്‍ഡ് മൊഗര്‍, 15 ാം വാര്‍ഡ് പള്ളങ്കോട്, 16 ാം വാര്‍ഡ് മയ്യള (സ്ത്രീ സംവരണം), മൂന്നാം വാര്‍ഡ് പരപ്പ (പട്ടികജാതി സംവരണം), അഞ്ചാം വാര്‍ഡ് ദേവരടുക്ക(പട്ടികവര്‍ഗ്ഗ സംവരണം)
എന്മകജെ ഗ്രാമപഞ്ചായത്ത് – രണ്ടാം വാര്‍ഡ് ചവര്‍ക്കാട്, അഞ്ചാം വാര്‍ഡ് ശിവഗിരി, ഒന്‍പതാം വാര്ഡ്പെരള ഈസ്റ്റ്, പത്താം വാര്‍ഡ് പെരള വെസ്റ്റ്, 12 ാം വാര്‍ഡ് ബന്‍പത്തടുക്ക, 13 ാം വാര്‍ഡ് ഗുണാജെ, 15 ാം വാര്‍ഡ് എന്മകജെ, 16 ാം വാര്‍ഡ് ബജകുടല്, 17 ാം വാര്‍ഡ് അട്കസ്ഥല(സ്ത്രീ സംവരണം), മുന്നാം വാര്‍ഡ് ബാലെകലെ( പട്ടികജാതി സംവരണം)
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് – ഒന്നാം വാര്‍ഡ് കണ്വതീര്‍ത്ഥ, രണ്ടാം തൂമിനാട്, അഞ്ചാം വാര്‍ഡ് ഗേറുകട്ടെ, ആറാം വാര്‍ഡ് ഉദ്യാവര്‍ ഗത്തു, ഏഴാം വാര്‍ഡ് മച്ചംപാടി, പത്താം വാര്‍ഡ് അരിമല, 14 ാം വാര്‍ഡ് ബംഗ്ര മഞ്ചേശ്വരം,15 ാം വാര്‍ഡ് ഗുഡ്ഡെഗേരി, 16 ാം വാര്‍ഡ് കടപ്പുറം, 18 ാം വാര്‍ഡ് അയ്യര്‍കട്ടെ, 19 ാം വാര്‍ഡ് കുണ്ടുകൊളകെ (സ്ത്രീ സംവരണം), 13 ാം വാര്‍ഡ് വാമഞ്ചൂര്‍ കാജെ (പട്ടികജാതി സംവരണം)
പൈവളിഗെ ഗ്രാമപഞ്ചായത്ത് – രണ്ടാം സിരന്തടുക്ക,നാലാം വാര്‍ഡ് ആവള, ആറാം വാര്‍ഡ് പെര്‍വ്വോടി, ഏഴാം വാര്‍ഡ് ബെരിപദവ്, എട്ടാം വാര്‍ഡ് സുദംബള, ഒന്‍പതാം വാര്‍ഡ് ചേരാള്‍, പത്താം വാര്‍ഡ് സജന്‍കില, 11 ാം വാര്‍ഡ് മാണിപ്പാടി, 12ാം വാര്‍ഡ് പെര്‍മുദെ, 14ാം വാര്‍ഡ് ചേവാര്‍ (സ്ത്രീ സംവരണം), അഞ്ചാം വാര്‍ഡ് മുളിഗദ്ദെ(പട്ടികജാതി സംവരണം)
പുത്തിഗൈ ഗ്രാമപഞ്ചായത്ത് – രണ്ടാം വാര്‍ഡ് ധര്‍മ്മത്തഡുക്ക,നാലാം വാര്‍ഡ് ബാഡൂര്‍, ആറാം വാര്‍ഡ് ഉര്‍മി, എട്ടാം വാര്‍ഡ് സീതാംഗോളി, പത്താം വാര്‍ഡ് എടനാട്,11 ാം വാര്‍ഡ് മുകാരിക്കണ്ട, 14 ാം വാര്‍ഡ് അംഗഡിമുഗര്‍(സ്ത്രീ സംവരണം), 12 ാം വാര്‍ഡ് പുത്തിഗെ (പട്ടികജാതി സംവരണം).
ചെങ്കള ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം മൂന്നാം വാര്‍ഡ് നെല്ലിക്കട്ട, നാലാം വാര്‍ഡ് പിലാംങ്കട്ട, ഏഴാം വാര്‍ഡ് ബാലട്ക്ക, പത്താം വാര്‍ഡ് ആലംപാടി,11 ാം വാര്‍ഡ് പടിഞ്ഞാര്‍മൂല, 12 ാം വാര്‍ഡ് തൈവളപ്പ്, 14 ാം വാര്‍ഡ് ചെര്‍ക്കള, 15ാം വാര്‍ഡ് ബേര്‍ക്ക, 20 ാം വാര്‍ഡ് പാണലം, 21 ാം വാര്‍ഡ് നായമ്മാര്‍മൂല, 22 ാം വാര്‍ഡ് സിവില്‍ സ്റ്റേഷന്, 23 ാം വാര്‍ഡ് എരുതുംകടവ്, പട്ടികജാതി സംവരണം 18 ാം വാര്‍ഡ് ചേരൂര്‍, പട്ടികവര്‍ഗ്ഗ സംവരണം ഒന്‍പതാം വാര്‍ഡ് പാടി
ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം നാലാം വാര്‍ഡ് തലക്ലായി, ഏഴാം വാര്‍ഡ് തെക്കില്‍, ഒന്‍പതാം വാര്‍ഡ് പറമ്പ, 11 ാം വാര്‍ഡ് ബണ്ടിച്ചാല്‍, 12 ാം വാര്‍ഡ് അണിഞ്ഞ, 13 ാം വാര്‍ഡ് ദേളി, 14 ാം വാര്‍ഡ് അരമങ്ങാനം, 15 ാം വാര്‍ഡ് കളനാട്, 16 ാം വാര്‍ഡ് കൊക്കാല്‍, 17 ാം വാര്‍ഡ് ചാത്തങ്കൈ, 20 ാം വാര്‍ഡ് കീഴൂര്‍, 22 ാം വാര്‍ഡ് ചളിയംകോട്, പട്ടികജാതി സംവരണം 19 ാം വാര്‍ഡ് ചെമ്പിരിക്ക
ബളാല്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം രണ്ടാം വാര്‍ഡ് അത്തിക്കടവ്, നാലാം വാര്‍ഡ് മരുതുംകുളം, ഒന്‍പതാം വാര്‍ഡ് കൊന്നക്കാട്, പത്താം വാര്‍ഡ് മുട്ടോംകടവ്, 11 ാം വാര്‍ഡ് മാലോം, 12 ാം വാര്‍ഡ് കാര്യോട്ടുചാല്‍, പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം മൂന്നാം വാര്‍ഡ് ബളാല്‍,15 ാം വാര്‍ഡ് കല്ലന്‍ചിറ, പട്ടികവര്‍ഗ്ഗ സംവരണം 13ാം വാര്‍ഡ് ആനമഞ്ഞള്‍,14 ാം വാര്‍ഡ് വെള്ളരിക്കുണ്ട്
ബദിയടുക്ക ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം ഒന്നാം വാര്‍ഡ് കിളിങ്കാര്‍, രണ്ടാം വാര്‍ഡ് നീര്ച്ചാല്, അഞ്ചാം വാര്‍ഡ് പള്ളത്തട്ക്ക, എട്ടാം വാര്‍ഡ് വിദ്യാഗിരി, 11 ാം വാര്‍ഡ് ചെടേക്കാല്‍, 12 ാം വാര്‍ഡ് പെരഡാല, 15 ാം വാര്‍ഡ് മാന്യ, 16 ാം വാര്‍ഡ് ബിര്‍മ്മിനട്ക്ക, 17 ാം വാര്‍ഡ് മല്ലട്ക്ക, പട്ടികജാതി സ്ത്രീ സംവരണം ആറാം വാര്‍ഡ് കെടഞ്ചി, പട്ടികജാതി സംവരണം 19 ാം വാര്‍ഡ് ബേള
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം ഒന്നാം വാര്‍ഡ് മണ്ഡപം, നാലാം വാര്‍ഡ് കാവുന്തല, ആറാം വാര്‍ഡ് മലാങ്കടവ്, ഒന്‍പതാം വാര്‍ഡ് കണ്ണിവയല്‍, 11 ാം വാര്‍ഡ് പൊങ്കല്‍, 12 ാം വാര്‍ഡ് വെള്ളരിക്കുണ്ട്, 13 ാം വാര്‍ഡ് കൊല്ലാട,15 ാം വാര്‍ഡ് കടുമേനി, പട്ടികവര്‍ഗ്ഗ സംവരണം എട്ടാം വാര്‍ഡ് ഏണിച്ചാല്‍
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം രണ്ടാം വാര്‍ഡ് പതിക്കാല്‍ മൂന്നാം വാര്‍ഡ് കാരിയില്‍, നാലാം വാര്‍ഡ് മയിച്ച, ആറാം വാര്‍ഡ് കൊവ്വല്‍, എട്ടാം വാര്‍ഡ് പൊന്മാലം,പത്താം വാര്‍ഡ് ചെറുവത്തൂര്‍, 13 ാം വാര്‍ഡ് കൈതക്കാട്, 14 ാം വാര്‍ഡ് കാടങ്കോട്, 15 ാം വാര്‍ഡ് നെല്ലിക്കാല്, പട്ടികജാതി സംവരണം അഞ്ചാം വാര്‍ഡ് മുണ്ടക്കണ്ടം.
കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം രണ്ടാംവാര്‍ഡ് മുഴക്കോം, നാലാം വാര്‍ഡ് കയ്യൂര്‍, ആറാം വാര്‍ഡ് പൊതാവൂര്‍, എട്ടാം വാര്‍ഡ് കുണ്ട്യം,ഒന്‍പതാം വാര്‍ഡ് ചാനടുക്കം, 11 ാം വാര്‍ഡ് ചീമേനി, 12 ാം വാര്‍ഡ് ചള്ളുവക്കോട്, 15 ാം വാര്‍ഡ് തിമിരി, പട്ടികജാതി സംവരണം അഞ്ചാം വാര്‍ഡ് ചെറിയാക്കര
കള്ളാര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം ഒന്നാംവാര്‍ഡ് കുടുംബൂര്‍, നാലാംവാര്‍ഡ് പൂക്കയം, അഞ്ചാം വാര്‍ഡ് കോളിച്ചാല്‍, ആറാം വാര്‍ഡ് മാലക്കല്ല്, ഒന്‍പതാം വാര്‍ഡ് വണ്ണാത്തിക്കാനം, പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം ഏഴാം വാര്‍ഡ് ചെറുപനത്തടി, പത്താം വാര്‍ഡ് രാജപുരം, പട്ടികവര്‍ഗ്ഗ സംവരണം 11ാം വാര്‍ഡ് പൂടംകല്ല്.
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം ഒന്നാംവാര്‍ഡ് ചായ്യോത്ത്, രണ്ടാം വാര്‍ഡ് കൂവാറ്റി, നാലാം വാര്‍ഡ് പുതുക്കുന്ന്, എട്ടാം വാര്‍ഡ് പരപ്പ, പത്താം വാര്‍ഡ് കൂരാംകുണ്ട്, 11 ാം വാര്‍ഡ് കോളംകുളം, 16 ാം വാര്‍ഡ് കൊല്ലംപാറ, 17 ാം വാര്‍ഡ് കിനാനൂര്‍, പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം ആറാം വാര്‍ഡ് ബിരിക്കുളം, പട്ടികവര്‍ഗ്ഗ സംവരണം ഒന്‍പതാം വാര്‍ഡ് കാരാട്ട്
കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം രണ്ടാം വാര്‍ഡ് പൊടവടുക്കം, നാലാം വാര്‍ഡ് കോടോം, അഞ്ചാം വാര്‍ഡ് അയറോട്ട്, ആറാം വാര്‍ഡ് ചുള്ളിക്കര, ഏഴാം വാര്‍ഡ് ചക്കിട്ടടുക്കം, 12 ാം വാര്‍ഡ് മയ്യങ്ങാനം, 17 ാം വാര്‍ഡ് അയ്യങ്കാവ്, 18 ാം വാര്‍ഡ് പറക്ലായി, പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം 11 ാം വാര്‍ഡ് ആനപ്പെട്ടി, 13 ാം വാര്‍ഡ് കാലിച്ചാനടുക്കം, പട്ടികവര്‍ഗ്ഗ സംവരണം ഒന്നാം വാര്‍ഡ് വയമ്പ്,15 ാം വാര്‍ഡ് തായന്നൂര്‍.
കുമ്പള ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം മൂന്നാം വാര്‍ഡ് കക്കളം കുന്ന്, നാലാം വാര്‍ഡ് ബംബ്രാണ, ഏഴാം വാര്‍ഡ് കളത്തൂ, ഒന്‍പതാം വാര്‍ഡ് കൊടിയമ്മ, പത്താം വാര്‍ഡ് ഇച്ചിലംപാടി, 11 ാം വാര്‍ഡ് മുജംങ്കാവ്, 12 ാം വാര്‍ഡ് കോട്ടക്കാര്‍,16 ാം വാര്‍ഡ് പേരാല്‍, 19 ാം വാര്‍ഡ് കൊപ്പളം, 20 ാം വാര്‍ഡ് കോയിപ്പാടി കടപ്പുറം, 22 ാം വാര്‍ഡ് ബത്തേരി, 23 ാം വാര്‍ഡ് കുമ്പള, പട്ടികജാതി സംവരണം എട്ടാം വാര്‍ഡ് മഡ്വ
മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം ഒന്നാം വാര്‍ഡ് മൊഗര്‍, രണ്ടാം വാര്‍ഡ് ബള്ളൂര്‍, മൂന്നാം വാര്‍ഡ് കോട്ടക്കുന്ന്, ആറാം വാര്‍ഡ് മജല്‍, ഏഴാം വാര്‍ഡ് ആസാദ് നഗര്‍, ഒന്‍പതാം വാര്‍ഡ് കേളുഗുഡ്ഡെ ബള്ളിമൊഗര്‍, 12 ാം വാര്‍ഡ് ചൗക്കി കുന്നില്‍, 13 ാം വാര്‍ഡ് കാവുഗോളി കടപ്പുറം, പട്ടികജാതി സംവരണം 14 ാം വാര്‍ഡ് കല്ലങ്കൈ
മധൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം ഒന്നാം വാര്‍ഡ് മായിപ്പാടി, രണ്ടാം വാര്‍ഡ് പട്ട്ള, അഞ്ചാം വാര്‍ഡ് മധൂര്‍, എട്ടാം വാര്‍ഡ് ഉദയഗിരി, ഒന്‍പതാം വാര്‍ഡ് കോട്ടക്കണി, 12 ാം വാര്‍ഡ് കേളുഗുഡ്ഡെ, 13 ാം വാര്‍ഡ് കാളിയങ്കാട്, 14 ാം വാര്‍ഡ് രാംദാസ് നഗര്‍, 15 ാം വാര്‍ഡ് കൂട്ളു, 19 ാം വാര്‍ഡ് ഭഗവതി നഗര്‍, പട്ടികജാതി സംവരണം 20 ാം വാര്‍ഡ് ഷിരിബാഗിലു
പടന്ന ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം ഒന്നാം വാര്‍ഡ് ഓരി, മൂന്നാം വാര്‍ഡ് കാവുന്തല, അഞ്ചാം വാര്‍ഡ് പടന്ന കാന്തിലോട്ട്, ഏഴാം വാര്‍ഡ് കിനാത്തില്‍ വടക്കുപ്പുറം, എട്ടാം വാര്‍ഡ് തടിയന്‍കൊവ്വല്‍, 12 ാം വാര്‍ഡ് മാച്ചിക്കാട് മുതിരക്കൊവ്വല്‍, 13 ാം വാര്‍ഡ് തെക്കേക്കാട്, 14 ാം വാര്‍ഡ് പടന്ന തെക്കേപ്പുറം, പട്ടികജാതി സംവരണം ആറാം വാര്‍ഡ് പൊറോട്ട് പയ്യളം
പനത്തടി ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം ഒന്നാം വാര്‍ഡ് മാനടുക്കം, രണ്ടാം വാര്‍ഡ് പുലിക്കടവ്, മൂന്നാം വാര്‍ഡ് ചാമുണ്ഡിക്കുന്ന്, നാലാം വാര്‍ഡ് ഓട്ടമല, അഞ്ചാം വാര്‍ഡ് പട്ടുവം,ഏഴാം വാര്‍ഡ് നെല്ലിക്കുന്ന്, 11 ാം വാര്‍ഡ് കുറുഞ്ഞി, 12 ാം വാര്‍ഡ് പനത്തടി, പട്ടികവര്‍ഗ്ഗ സംവരണം എട്ടാം വാര്‍ഡ് റാണിപുരം
പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം മൂന്നാം വാര്‍ഡ് പുത്തിലോട്ട്, നാലാം വാര്‍ഡ് ആനിക്കാടി, അഞ്ചാം വാര്‍ഡ് പൊള്ളപ്പൊയില്‍, ഏഴാം വാര്‍ഡ് ഓലാട്ട്,11 ാം വാര്‍ഡ് കാലിക്കടവ്, 12 ാം വാര്‍ഡ് ചന്തേര, 14 ാം വാര്‍ഡ് തിരുനേലി, 16 ാം വാര്‍ഡ് കരപ്പാത്ത്, പട്ടികജാതി സംവരണം പത്താം വാര്‍ഡ് ഏച്ചിക്കൊവ്വല്‍
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം രണ്ടാം വാര്‍ഡ് പേക്കടം, നാലാം വാര്‍ഡ് ഈയ്യക്കാട്, അഞ്ചാം വാര്‍ഡ് വൈക്കത്ത്, ആറാം വാര്‍ഡ് കൊയോങ്കര, ഏഴാം വാര്‍ഡ് എടാട്ടുമ്മല്‍, ഒന്‍പതാം വാര്‍ഡ് കക്കുന്നം, പത്താം വാര്‍ഡ് തലിച്ചാലം, 15 ാം വാര്‍ഡ് കൈക്കോട്ട് കടവ്, 16 ാം വാര്‍ഡ് പൂവളപ്പ്, 20 ാം വാര്‍ഡ് മെട്ടമ്മല്‍, 21 ാം വാര്‍ഡ് വെള്ളാപ്പ്, പട്ടികജാതി സംവരണം മൂന്നാം വാര്‍ഡ് തൃക്കരിപ്പൂര്‍ ടൗണ്‍
വലിയപറമ്പ ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം രണ്ടാം വാര്‍ഡ് ഇടയിലെക്കാട്, മൂന്നാം വാര്‍ഡ് മാടക്കാല്‍, ഏഴാം വാര്‍ഡ് വലിയപറമ്പ, എട്ടാം വാര്‍ഡ് പട്ടേല്‍ കടപ്പുറം, ഒന്‍പതാം വാര്‍ഡ് പടന്നകടപ്പുറം, 12 ാം വാര്‍ഡ് വെളുത്തപൊയ്യ, 13ാം വാര്‍ഡ് മാവിലാകടപ്പുറം, പട്ടികജാതി സംവരണം 11ാം വാര്‍ഡ് പന്ത്രണ്ടില്‍
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണം മൂന്നാം വാര്‍ഡ് ചെന്നടുക്കം, നാലാം വാര്‍ഡ് എളേരി, ആറാം വാര്‍ഡ് പ്ലാച്ചിക്കര, 12 ാം വാര്‍ഡ് നര്‍ക്കിലക്കാട്, 13 ാം വാര്‍ഡ് ഏച്ചിപ്പൊയില്‍, 16 ാം വാര്‍ഡ് മൗക്കോട്, 18 ാം വാര്‍ഡ് കുന്നുംകൈ, പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം പത്താം വാര്‍ഡ് ചട്ടമല, 14 ാം വാര്‍ഡ് മണ്ഡപം, പട്ടികവര്‍ഗ്ഗ സംവരണം അഞ്ചാം വാര്‍ഡ് പുന്നക്കുന്ന്.
എന്നിവയാണ് നറുക്കെടുത്ത സംവരണ വാര്‍ഡുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: