ന്യൂദല്‍ഹി: ലോകത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് ബാറ്റിങ് വെടികെട്ട് സമ്മാനിച്ച മത്സരമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഇരു ടീമുകളിലെയും ബാറ്റ്സ്മാന്മാര് തകര്‍ത്താടി. എന്നാല്‍ ബൗളിങ്ങില്‍ മിന്നിത്തിളങ്ങിയത് റോയല്‍ ചലഞ്ചേഴ്സിന്റെ വാഷിങ്ടണ്‍ സുന്ദര്‍ മാത്രം. നാല് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും പോക്കറ്റിലാക്കി. ഈ സീസണില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
സുന്ദറിന്റെ മികവിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രി വാഴ്ത്തി. ബാറ്റ്സ്മാന്മാരുടെ ലോകത്ത് മികവാര്‍ന്ന പ്രകടനമാണ് സൂന്ദര്‍ കാഴ്ചവച്ചതെന്ന് ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചു.
മുംബൈയുടെ മുന്‍നിരയെ വിറപ്പിച്ച സുന്ദര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുറത്താക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: