ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിയന്ത്രണ രേഖ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് ചൈന കൈക്കൊള്ളുന്ന ഏകപക്ഷിയമായ നിലപാട് ഇന്ത്യ ഒരിക്കലും അംഗീകരിച്ചു നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രായ വക്താവ് വ്യക്തമാക്കി. അനാവശ്യ അവകാശവാദമാണ് ചൈന ഉന്നയിക്കുന്നതെന്നും ഇതില്‍ നിന്നും ചൈന പിന്മാറണമെന്നും അദേഹം പറഞ്ഞു.
1959 ല്‍ നിശ്ചയിച്ച നിയന്ത്രണ രേഖയാണ് പാലിക്കപ്പെടേണ്ടത് എന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ഇത് അംഗീകരിച്ചു നല്കാന് ഇന്ത്യ തയ്യാറല്ല. ഇനി പാലിക്കപ്പെടേണ്ട നിയന്ത്രണ രേഖ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി നിര്‍ണയിക്കണം എന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: