കണ്ണൂര്‍: കാര്‍ഷിക രംഗത്തെ വികസനത്തിന് ഏറെ പ്രയോജനകരമാകുന്ന ഫുഡ് പാര്‍ക്ക് കണ്ണൂരില്‍ സ്ഥാപിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കം. സംസ്ഥാനത്ത് മാറിമാറി വന്ന ഇടതുവലത് സര്‍ക്കാരുകള്‍ ജില്ലയിലെ ജനങ്ങളുടെ ആവശ്യത്തിന് നേരെ മുഖം തിരിഞ്ഞ് നില്‍ക്കുയാണ്.
ഉത്തര മലബാറിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാനും കാര്‍ഷിക വിളകള്‍ വൈവി്ധ്യവല്‍കരണത്തിലൂടെ വിപണിയില്‍ ഇറക്കാനും ഉപകാരപ്രദമായിരുന്ന ഫുഡ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പലതവണ മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറുകളെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഇതുവരെ തയ്യാറിയില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കൃഷി മന്ത്രി ആയിരുന്ന കെ.പി. മോഹനന്റെ മുന്നില്‍ വിവിധ സംഘടനകള്‍ ഫുഡ് പാര്‍ക്ക് എന്ന പദ്ധതിയുടെ രൂപ രേഖ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫുഡ് പാര്‍ക്ക് സ്‌കീമില്‍ ഉള്‍പ്പെടുത്തി ചെയ്യാമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിശദമായ പഠനത്തിന് ശേഷം അന്ന് കൃഷി വകുപ്പില്‍ ഉേദ്യാഗസ്ഥനായിരുന്ന ജയരാജന്റെ സഹായത്തോടെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ പ്രോജക്ട് റിപ്പോര്‍ട്ട് ഏറ്റുവാങ്ങുകയും ചെയ്തു. പിന്നീട് കേരളത്തില്‍ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും കൃഷി മന്ത്രിയായി വി.എസ്. സുനില്‍കുമാര്‍ ചുമതല ഏറ്റെടുക്കുകയും ചെയ്തു. മന്ത്രിയെ സന്ദര്‍ശിച്ച് ഫുഡ് പാര്‍ക്ക് പദ്ധതിക്കായി നടപടി എടുക്കണം എന്നാവശ്യപ്പെട്ടെങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനായ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താത്തതിനാല്‍ പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്.
കൂത്തുപറമ്പിനടുത്തുള്ള വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തില്‍ ഫുഡ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു വ്യക്തമാക്കിയിരുന്നു.
ഉത്തരമലബാറിലെ പ്രധാന കാര്‍ഷിക വിളകളായ റബ്ബര്‍, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കശുവണ്ടി, മാങ്ങ, തേങ്ങ, പപ്പായ, ചക്ക, കൊക്കോ, അരി, വാഴപ്പഴം, തുടങ്ങിയവ ശേഖരിക്കുകയും സംസ്‌കരിച്ചു വിവിധ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുകയും ചെയ്താല്‍ ഫുഡ്പാര്‍ക്ക് കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് കര്‍ഷകരും വ്യാപാര മേഖലയിലെ പ്രമുഖരും ചൂണ്ടിക്കാട്ടുന്നു. കൂടാതെ വ്യവസായ രംഗത്തു വളര്‍ച്ചയും നൂറു കണക്കിന് ആളുകള്‍ക്കു ജോലിയും ലഭിക്കാനും ഫുഡ്പാര്‍ക്ക് വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: