ചെന്നൈ: എസ്പിബിയുടെ മരണശേഷം ആശുപത്രിയില്‍ അടയ്ക്കാന്‍ കാശില്ലായിരുന്നെന്നും അതിനാല്‍ മൃതദേഹം വിട്ടുനല്‍കാന്‍ വൈകിയെന്നുമുള്ള സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ എസ്പിബിയുടെ മതന് ചരണ്‍ രംഗത്ത്. ദയവു ചെയ്ത് ഇത്തരത്തിലുള്ള വ്യജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എസ്പിബിയുടെ ഫേസ്ബുക്ക് പേജിലൂടെ മകന് അപേക്ഷിച്ചു.
ആശുപത്രിയില്‍ പണം അടയ്ക്കാത്തത് കൊണ്ട് എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകിയെന്നും കുടുംബം തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും അവര്‍ സഹായം നല്കാന് വിസമ്മതിച്ചെന്നുമായിരുന്നു പ്രചരണം. ഉപരാഷ്ട്രപതിയുടെ ഇടപെടല്‍ കാരണമാണ് മൃതദേഹം കുംബത്തിന് വിട്ടുനല്‍കിയെന്നും പ്രചരണമുണ്ടായിരുന്നു. ഇതിനെതിരെയാണ് മകന് ചരണ്‍ തന്നെ രംഗത്തു വന്നിരിക്കുന്നത്.
ആഗസ്റ്റ് അഞ്ചുമുതല്‍ എസ്പിബി ആശുപത്രിയില്‍ ചികില്സയിരുന്നു. ചികിത്സയില്‍ ഉണ്ടായിരുന്ന സമയത്തെ ബില്ലുകള്‍ അടച്ചിരുന്നു. മാത്രമല്ല, വളരെ സ്നേഹത്തോടെയാണ് ആശുപത്രി അധികൃതര്‍ എസ്പിബിയെ പരിചരിച്ചിരുന്നത്. ഈ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒന്നുംതന്നെ വാസ്തവമില്ലെന്നും ചരണ്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: