തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല വീഡിയോ ചെയ്ത വിജയ് പി. നായരെ താമസസ്ഥലത്ത് എത്തി മര്‍ദിച്ച സംഭവത്തില്‍ വീണ്ടും വിവാദം. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് വിജയ് നായരെ മര്‍ദിച്ചത്. ഇവര്‍ക്കൊപ്പം തലസ്ഥാനത്തെ കുപ്രസിദ്ധ ഗൂണ്ട ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചാക്കയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയായിരുന്ന ശ്യാം ആന്റണി എന്ന സിപിഎം ഗൂണ്ട ആയിരുന്നു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതെന്ന ആക്ഷേപം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഭാഗ്യലക്ഷ്മിയെ ഇയാളാണ് കാറില്‍ എത്തിച്ചതും തിരികെ കൊണ്ടു പോയതും. ശ്യാം ആന്റണി തന്നെ ഭാഗ്യലക്ഷ്മിക്ക് ഒപ്പം കാറിലിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു.
അങ്ങോട്ട് പോകും വഴിയാ, ഞാനൊരു ഫെമിനിസ്റ്റ് അനുകൂലയല്ല, ഒരു ഹ്യൂമനിസ്റ്റനുകൂലയാണ്…. എന്നു തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഭാഗ്യലക്ഷ്മിയും സംഘവും വിജയ് നായരെ മര്‍ദിക്കുമ്പോള്‍ സിപിഎം ഗൂണ്ടയായ ശ്യാം ആന്റണി പിന്നില്‍ ഉണ്ടായിരുന്നു
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി അടക്കമുള്ളവരെ അടുത്ത സുഹൃത്ത് കൂടിയാണ് ശ്യാം ആന്റണി. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തലസ്ഥാനത്തെ ഒരു സിപിഎം ഗൂണ്ടയ്ക്കൊപ്പം കാറില്‍ സഞ്ചരിക്കാനും യൂട്യൂബറെ ആക്രമിക്കാന്‍ കൂട്ടുപിടിക്കാനും ഭാഗ്യലക്ഷ്മിക്ക് ശ്യാമുമായി എന്തു ബന്ധമെന്നാണ് ഉയരുന്ന ചോദ്യം.
ഫെമിനിസ്റ്റുകളെ മോശമായ രീതിയില്‍ ചിത്രീകരിച്ച് വീഡിയോ ഇറക്കിയെന്ന് ആരോപിച്ചാണ് യുട്യൂബറെ ആക്ടിവിസ്റ്റുകള്‍ കായികമായി അക്രമിത്. യുട്യൂബറെ ആക്രമിക്കുന്ന വീഡിയോ ദിയ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. യുട്യൂബറെ അസഭ്യമായ രീതിയില്‍ ഫെമിനിസ്റ്റുകളെ ചിത്രീകരിച്ചതിനുള്ള പ്രതികരണമാണിതെന്ന് ഇവര്‍ പറയുന്നു. ഡോക്ടര്‍ വിജയ് പി നായര്‍ എന്നയാള്‍ പ്രഥമ വനിതാ കമ്മീഷന് അധ്യക്ഷ സുഗതകുമാരിയെയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റായ ഭാഗ്യലക്ഷ്മിക്കെതിരെയും മോശമായ രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഫെമിസ്റ്റുകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം ഇയാള്‍ വീഡിയോയില്‍ നടത്തി.
ഇത് ചോദ്യം ചെയ്യാനെത്തിയ ഭാഗ്യലക്ഷ്മിയും ദിയ സനയും യുട്യൂബറെ കായികമായി കൈകാര്യം ചെയ്യുകയും കരിയോയില്‍ തലവഴി ഒഴിക്കുകയുമായിരുന്നു. ഇയാള്‍ക്കെതിരെ രൂക്ഷമായ രീതിയില്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തിട്ടുണ്ട്.
ഇയാള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സിപിഎം ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കായികമായ അക്രമം നടത്തിയതെന്നാണ് വീഡിയോയില്‍ പറയുന്നത്. പരാതിയെ തുടര്‍ന്ന് വിജയ് പി. നായര്‍ക്കെതിരേയും ഭാഗ്യലക്ഷ്മിക്കും കൂട്ടര്ക്കുമെതിരേയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: