ന്യൂദല്‍ഹി: മുന്‍ സ്പിന്നര്‍ നീതു ഡേവിഡിനെ വനിത ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റി ചെയര്‍പേഴ്സണായി ബിസിസിഐ നിയമിച്ചു.ഹേമലതയ്ക്ക് പകരമാണ് നീതുവിന്റെ നിയമനം. മിഥു മുഖര്‍ജി, രേണു മാര്‍ഗററ്റ്, ആരതി വൈദ്യ, വി. കല്‍പ്പന എന്നിവരെ പുതിയ സെലക്ഷന് കമ്മിറ്റി അംഗങ്ങളായി നിയമിച്ചു. ഹേമലത അധ്യക്ഷയായ സെലക്ഷന് കമ്മിറ്റിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.
മുന്‍ സ്പിന്നറായ നീതു ഡേവിഡ് അഞ്ചംഗ സെലക്ഷന് കമ്മിറ്റയെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. നീതു ഇന്ത്യക്കായി പത്ത് ടെസ്റ്റ് കളിച്ചു. 41 വിക്കറ്റും നേടി. 2008 ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: