പുനലൂര്‍: കിഴക്കന്‍മേഖലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ പകല്‍ 12ന് തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. തെന്മല ഡാം റിസര്വ്വോക്കില് ജലവിതാനം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നലെ പകല്‍ 11:45 ന് ആദ്യ സയറണ്‍ മുഴങ്ങുകയും കെഐപി നേരത്തെ അറിയിച്ചത് പ്രകാരം കൃത്യം 12ന് ആദ്യ ഷട്ടര്‍ തുറക്കുകയും ചെയ്തു.
ആദ്യം അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്ന ഷട്ടറുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് സെന്റിമീറ്റര്‍ ആയി നിജപ്പെടുത്തി. ഷട്ടറുകള്‍ തുറക്കുമ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 111.70 മീറ്റര്‍ ആയിരുന്നു. സംസ്ഥാനത്ത പ്രളയനന്തരം ഏര്‍പ്പെടുത്തിയ റൂള്‍ കര്‍വ് അനുസരിച്ച് ഈ മാസത്തെ ജലനിരപ്പ് 112 മീറ്ററില്‍ താഴെയായിരിക്കണം. ഒപ്പം തുലാമഴ ശക്തി പ്രാപിക്കുന്നതിനു മുന്‍കരുതല്‍ എടുക്കുന്നതിനു കൂടിയാണ് വെള്ളിയാഴ്ച ഡാം തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: