തൃശൂര്‍: ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ടര്‍ പട്ടിക പരിഷ്‌കരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാര്‍. തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലാത്ത പുതിയ വോട്ടുകള്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതെ ഉദ്യോഗസ്ഥര്‍ നിരസിക്കുകയാണ്.
തൃശൂര്‍ കോര്‍പറേഷന്‍ ചേര്‍പ്പ്, ഇടവിലങ്ങ്, പറപ്പൂക്കര തുടങ്ങി പല പഞ്ചായത്തുകളിലും ഇത്തരം നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. കള്ളവോട്ട് ചെയ്യിപ്പിച്ച് വിജയം ശീലമാക്കിയവര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ അട്ടിമറിക്കുകയാണ്. ഇത്തരത്തില്‍ രാഷ്ടീയ സ്വാധീനത്തിന് വഴങ്ങി വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷനേയും കോടതിയേയും സമീപിക്കുമെന്നും അഡ്വ കെ.കെ അനീഷ്‌കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊടകര: പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച്് ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍ അധ്യക്ഷനായി. പുതുക്കാട് മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, സുരേഷ് മേനോന്‍, വടുതല നാരായണന്‍, അരവിന്ദാക്ഷന്‍, രാഹുല്‍ നന്തിക്കര, രജത്ത് നാരായണന്‍, രാമദാസ് വൈലൂര്‍, ബൈജു ചെല്ലിക്കര, അനിഷ് പള്ളം, സന്തോഷ് രാപ്പാള്‍, വിഷ്ണു മുളങ്ങ്, നന്ദിനി സതീശര്‍ , വിനി ബിജോയ്, പ്രീതി ശശി, എന്നിവര്‍ നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍: നഗരസഭയിലെ വോട്ടര്‍ പട്ടിക അട്ടിമറിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നതില്‍ ബിജെപി പ്രതിഷേധിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് ഇതിന് കാരണമെന്നും ബിജെപി മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. എല്‍.കെ. മനോജ്, കെ.ആര്‍. വിദ്യാസാഗര്‍, ടി.എസ്. സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: