തിരുവനന്തപുരം: മുന്‍നിര ഓണ്‍ലൈന്‍ വിപണന ശ്രിംഘലയായ ആമസോണ്‍ ഇനി മലയാളത്തിലും. പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തികൊണ്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആമസോണില്‍ മലയാളം ഉള്‍പ്പെടെ നാല് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തികൊണ്ട് ഇന്റര്‍ഫേസ് നവീകരിച്ചു.
മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നിവയാണ് ആമസോണിലെത്തിയ മറ്റ് ഭാഷകള്‍. പ്രാദേശിക ഭാഷകള്‍ എത്തിയതോടെ ആമസോണ്‍ ഉപയോഗത്തിലെ ഭാഷ പ്രശ്നത്തിന് പരിഹാരമായി. ഇതിലൂടെ അടുത്ത ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായി 200 മുതല്‍ 300 ദശലക്ഷം വരെ അധിക ഉപഭോക്താക്കള്‍ക്ക് ആമസോണിന്റെ ഇകോമേഴ്സ് സേവനങ്ങള്‍ ആയാസ രഹിതമായി ഉപയോഗിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പ്രാദേശിക ഭാഷകളുടെ വരവോടെ ഇനി ആമസോണ്‍ ഡോട്ട് ഇന്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും കണ്ടെത്താനും ഉല്‍പ്പന്ന വിവരങ്ങള്‍ വായിക്കാനും, വിവരങ്ങള്‍ കൈകാര്യം ചെയ്യാനും, ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, പണ കൈമാറ്റം, ഓഫ്ലൈന് പേയ്മെന്റുകള്‍, ടിക്കറ്റ് ബുക്കിംഗ് എന്നിവ ഉള്‍പ്പെടെയുള്ള ഓര്‍ഡറുകള്‍ക്ക് പണം നല്‍കാനും അവരുടെ ഓര്‍ഡറുകള്‍ ട്രാക്കുചെയ്യാനും എളുപ്പത്തില്‍ സാധിക്കും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് അപ്ലിക്കേഷനുകള്‍, മൊബൈല്‍, ഡെസ്ക്ടോപ്പ് സൈറ്റുകള്‍ എന്നിവയിലൂടെ ലളിതമായി ആമസോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: